കാബൂൾ: യു.എസ് മുൻ പ്രസിഡന്‍റ് ജോർജ് ഡബ്ല്യു ബുഷിന്‍റെ കീഴിൽ മോചിതനാകുന്നതിനുമുമ്പ് ഗ്വാണ്ടനാമോ തടങ്കൽ കേന്ദ്രത്തിൽ എട്ട് വർഷം അമേരിക്ക തന്നെ തടവിലാക്കിയിരുന്നതായി വെളിപ്പടുത്തി താലിബാൻ ഉദ്യോഗസ്ഥൻ. തിങ്കളാഴ്‌ച അഫ്‌ഗാൻ പ്രസിഡൻഷ്യൽ വസതിയിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് ഗൊലം റുഹാനി ഇക്കാര്യം അറിയിച്ചത്. 2007 ഡിസംബറിൽ മോചിതരായ 13 അഫ്‌ഗാൻ തടവുകാരിലൊരാളാണ് താനെന്ന് താലിബാൻ ഉദ്യോഗസ്ഥൻ പറഞ്ഞു.
യുഎസിനും സഖ്യകക്ഷികൾക്കും അപകടസാധ്യതയുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് റുഹാനിയെ യുഎസ് കസ്റ്റഡിയിൽ നിന്ന് മാറ്റാൻ ഒരു സൈനിക അവലോകന സമിതി ശിപാർശ ചെയ്തിരുന്നു. തുടർന്ന് ബുഷ് ഭരണത്തിൻ കീഴിലുള്ള ഗ്വാണ്ടനാമോയിൽ നിന്ന് സ്വന്തം രാജ്യങ്ങളിലേക്ക് തിരിച്ചയച്ച 485 തടവുകാരിൽ ഗൊലം റുഹാനിയെയും ഉൾപ്പടുത്തി.