കേരളം

kerala

അഫ്‌ഗാൻ-താലിബാൻ നേതാക്കൾ ഇമ്രാൻ ഖാനെ സന്ദർശിച്ചതായി റിപ്പോര്‍ട്ടുകള്‍

അഫ്‌ഗാൻ-താലിബാൻ നേതാക്കൾ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനുമായി മണിക്കൂറുകളോളം കൂടിക്കാഴ്‌ച നടത്തിയെന്ന് മാധ്യമ റിപ്പോർട്ട്.

By

Published : Oct 4, 2019, 1:25 PM IST

Published : Oct 4, 2019, 1:25 PM IST

അഫ്‌ഗാൻ താലിബാൻ നേതാക്കൾ ഇമ്രാൻ ഖാനെ സന്ദർശിച്ചു

ഇസ്ലാമാബാദ്:മുതിർന്ന അഫ്‌ഗാൻ-താലിബാൻ നേതാക്കൾ ഇസ്ലാമാബാദിൽ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനുമായി കൂടിക്കാഴ്‌ച നടത്തിയതായി മാധ്യമ റിപ്പോർട്ട്. താലിബാന്‍റെ സഹസ്ഥാപകൻ മുല്ല അബ്ദുൽ ഘാനി ബരാദറാണ് സംഘത്തെ നയിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. ഇന്നലെ രാത്രി നടന്ന കൂടിക്കാഴ്‌ചയില്‍ അഫ്‌ഗാനിസ്ഥാനിലെ സമാധാനത്തിൻ്റെ ആവശ്യകതയെക്കുറിച്ച് ഖാൻ സംസാരിച്ചു. പാക്കിസ്ഥാൻ വിദേശകാര്യാലയത്തിലാണ് 12 അംഗ താലിബാൻ പ്രതിനിധി സംഘം ചർച്ച നടത്തിയത്. അഫ്‌ഗാനിസ്ഥാനിലെ യുദ്ധത്തെക്കുറിച്ച് യുഎസുമായുള്ള ചർച്ച പുനരാരംഭിക്കണമെന്ന് പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷി ആവശ്യപ്പെട്ടു. യുദ്ധം ഒരു പ്രശ്‌നത്തിനും പരിഹാരമല്ലെന്നും അഫ്‌ഗാനിസ്ഥാനിൽ ചർച്ചകളിലൂടെ മാത്രമേ സമാധാനം പുനസ്ഥാപിക്കാൻ സാധിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ABOUT THE AUTHOR

...view details