കേരളം

kerala

ETV Bharat / international

കാണ്ഡഹാറിൽ അഫ്‌ഗാന്‍ സേന 63 താലിബാൻ തീവ്രവാദികളെ വധിച്ചു - താലിബാൻ തീവ്രവാദി

ഡിസംബർ ഒൻപതിന് ശേഷം 150ഓളം താലിബാൻ തീവ്രവാദികളെ വധിച്ചതായാണ് റിപ്പോർട്ട്

Afghan security forces  Kandahar  സുരക്ഷാ സേന  താലിബാൻ തീവ്രവാദി  വ്യോമാക്രമണം
കാണ്ഡഹാറിൽ സുരക്ഷാ സേന 63 താലിബാൻ തീവ്രവാദികളെ വധിച്ചു

By

Published : Dec 13, 2020, 9:12 PM IST

കാബൂൾ: കാണ്ഡഹാറിൽ സുരക്ഷാ സേന 63 താലിബാൻ തീവ്രവാദികളെ വധിച്ചതായി അഫ്‌ഗാൻ നാഷണൽ ഡയറക്‌ടറേറ്റ് ഓഫ് സെക്യൂരിറ്റി. സംഭവത്തിൽ 29 പേർക്ക് പരിക്കേറ്റു. ഡിസംബർ ഒൻപതിന് ശേഷം 150ഓളം താലിബാൻ തീവ്രവാദികളെ വധിച്ചതായാണ് റിപ്പോർട്ട്.

ഡിസംബർ 10ന് താലിബാനെതിരെ അഫ്‌ഗാൻ സേന വ്യോമാക്രമണം നടത്തിയതായി യു.എസ് സേനയുടെ യു.എസ്.എഫ്.ആർ-എ റിപ്പോർട്ടിൽ പറയുന്നു. ആക്രമണത്തിൽ ആയുധങ്ങളും നാല് ഒളിത്താവളങ്ങളും അഫ്‌ഗാൻ സുരക്ഷാ സേന നശിപ്പിച്ചിരുന്നു.

ABOUT THE AUTHOR

...view details