കാബൂൾ: IS ഭീകരർ സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ യുഎസ് സൈന്യം നടത്തിയ ഡ്രോൺ ആക്രമണത്തിൽ മൂന്ന് കുട്ടികളടക്കം നിരവധി പേര്‍ കൊല്ലപ്പെട്ടതായി അഫ്‌ഗാൻ ഉദ്യോഗസ്ഥൻ. കാബൂൾ അന്താരാഷ്‌ട്ര വിമാനത്താവളത്തിലേക്ക് സ്‌ഫോടക വസ്‌തുക്കളുമായി നീങ്ങിയ ഐഎസ് ഖുറാസാന്‍റെ വാഹനത്തിന് നേരെയാണ് അമേരിക്കന്‍ സൈന്യം ആക്രമണം. വാഹനത്തിൽ നിറയെ സ്ഫോടക വസ്തുക്കൾ ഉണ്ടായിരുന്നെന്നാണ് യുഎസിന്‍റെ അവകാശവാദം.
അതേസമയം IS ഭീകരർക്ക് നേരെ നടത്തിയ ആക്രമണത്തിൽ സാധാരണ ജനങ്ങൾക്കും ജീവഹാനി സംഭവിച്ചതായി അമേരിക്ക മനസിലാക്കുന്നു എന്നും സംഭവത്തിൽ രാജ്യം ദുഃഖം രേഖപ്പെടുത്തുന്നതായും പെന്‍റഗൺ റിപ്പോർട്ട് ചെയ്തു.