കേരളം

kerala

ETV Bharat / international

താലിബാൻ തടവുകാരെ മോചിപ്പിക്കാനുള്ള ഉത്തരവിൽ അഫ്‌ഗാന്‍ പ്രസിഡന്‍റ്‌ ഒപ്പുവെച്ചു - latest afganishtan

കഴിഞ്ഞ മാസം അമേരിക്കയും താലിബാനും ഒപ്പുവെച്ച സമാധാന കരാറിന്‍റെ ഭാഗമായിട്ടായിരുന്നു താലിബാന്‍ തടവുകാരെ മോചിപ്പിക്കുന്നത്

Afghan President Ghani signs decree to release Taliban prisoners  താലിബാൻ തടവുകാരെ മോചിപ്പിക്കാനുള്ള ഉത്തരവിൽ അഫ്‌ഗാന്‍ പ്രസിഡന്‍റ്‌ ഒപ്പുവച്ചു  latest afganishtan  latest taliban
താലിബാൻ തടവുകാരെ മോചിപ്പിക്കാനുള്ള ഉത്തരവിൽ അഫ്‌ഗാന്‍ പ്രസിഡന്‍റ്‌ ഒപ്പുവച്ചു

By

Published : Mar 11, 2020, 4:37 AM IST

കാബൂള്‍: താലിബാൻ തടവുകാരെ മോചിപ്പിക്കാനുള്ള ഉത്തരവിൽ അഫ്‌ഗാന്‍ പ്രസിഡന്‍റ്‌ അഷ്‌റഫ് ഘാനി ഒപ്പുവച്ചു. കഴിഞ്ഞ മാസം അമേരിക്കയും താലിബാനും ഒപ്പുവച്ച സമാധാന കരാറിന്‍റെ ഭാഗമായിരുന്നു താലിബാന്‍ തടവുകാരെ മോചിപ്പിക്കുന്നത്. ഉത്തരവിന്‍റെ വിശദാംശങ്ങൾ പിന്നീട് പങ്കിടുമെന്ന് ഘാനിയുടെ വക്താവ് സെദിഖി ട്വീറ്റ് ചെയ്തു. അഫ്‌ഗാനിസ്ഥാന്‍ പ്രസിഡന്‍റായി ഘാനി സത്യപ്രതിജ്ഞ ചെയ്ത് ഒരു ദിവസത്തിന് ശേഷമാണ് ഉത്തരവ്. തടവുകാരെ മോചിപ്പിക്കണമെന്ന താലിബാൻ ആവശ്യം പ്രസിഡന്‍റ്‌ നേരത്തെ നിരസിച്ചിരുന്നു.

ഫെബ്രുവരി 29 നാണ്‌ അമേരിക്കയും താലിബാനും ഖത്തറിൽ ഏറെക്കാലമായി കാത്തിരുന്ന സമാധാന കരാറിൽ ഒപ്പുവെച്ചത്. മാർച്ച് 10 ന് ചർച്ചകൾ ആരംഭിക്കുമെന്നും അപ്പോഴേക്കും അയ്യായിരത്തോളം താലിബാൻ തടവുകാരെ ജയിലിൽ നിന്ന് മോചിപ്പിക്കുമെന്നും പറഞ്ഞിരുന്നു.

For All Latest Updates

ABOUT THE AUTHOR

...view details