കാബൂൾ:അഫ്‌ഗാൻ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ ഫോട്ടോ ജേർണലിസ്റ്റ് ഡാനിഷ് സിദ്ദിഖിയുടെ മരണത്തിൽ കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ച് അഫ്‌ഗാൻ പ്രസിഡന്‍റ് അഷ്‌റഫ് ഗാനി. ഡാനിഷിന്‍റെ പിതാവ് പ്രൊഫസർ സിദ്ദിഖിയെ ഫോണിൽ വിളിച്ചാണ് പ്രസിഡന്‍റ് അനുശോചനം രേഖപ്പെടുത്തിയത്.
അദ്ദേഹത്തിന്‍റെ വിയോഗം കുടുംബത്തിനും സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും വലിയ നഷ്ടമാണെന്നും പ്രസിഡന്‍റ് പറഞ്ഞു. അഫ്ഗാൻ സൈനികരും താലിബാൻ തീവ്രവാദികളും തമ്മിലുള്ള ഏറ്റുമുട്ടലിനിടെയാണ് ഡാനിഷ് സിദ്ദിഖി കൊല്ലപ്പെടുന്നത്.