കേരളം

kerala

ETV Bharat / international

പാക് പിന്തുണയോടെ ഇന്ത്യാ വിരുദ്ധ പരിപാടി; അനുമതി നല്‍കാതെ അഫ്‌ഗാനിസ്ഥാന്‍ - അഫ്‌ഗാനിസ്ഥാന്‍

അഫ്‌ഗാനിസ്ഥാനും ഇന്ത്യയും തമ്മില്‍ അടുത്ത ബന്ധമാണുള്ളതെന്നും അത് തകര്‍ക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നുമാണ് അഫ്‌ഗാന്‍ സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം.

ഇന്ത്യാ വിരുദ്ധ പരിപാടി  Anti-India event  Intercontinental Hotel  Pakistani mission in Kabul  Kashmir Solidarity Day  പാകിസ്ഥാന്‍  അഫ്‌ഗാനിസ്ഥാന്‍  കശ്‌മീര്‍ ഐക്യദാര്‍ഢ്യദിനം
പാക് പിന്തുണയോടെ ഇന്ത്യാ വിരുദ്ധ പരിപാടി; അനുമതി നല്‍കാതെ അഫ്‌ഗാനിസ്ഥാന്‍

By

Published : Feb 6, 2020, 10:31 AM IST

കാബൂള്‍: പാകിസ്ഥാന്‍ പിന്തുണയോടെ കാബൂളിലെ ഹോട്ടലില്‍ നടത്താനിരുന്ന ഇന്ത്യാ വിരുദ്ധ പരിപാടിക്ക് അഫ്‌ഗാന്‍ അനുമതി നിഷേധിച്ചു. കശ്‌മീരിന് പിന്തുണ എന്ന പേരിലാണ് പാകിസ്ഥാൻ എംബസി പരിപാടി സംഘടിപ്പിക്കാനിരുന്നത്.

അഫ്‌ഗാന്‍ സര്‍ക്കാരിന്‍റെ നിര്‍ദേശപ്രകാരം ഹോട്ടല്‍ അധികൃതര്‍ പരിപാടിക്ക് നല്‍കിയ അനുമതി പിന്‍വലിക്കുകയായിരുന്നു. അഫ്‌ഗാനിസ്ഥാനും ഇന്ത്യയും തമ്മില്‍ അടുത്ത ബന്ധമാണുള്ളതെന്നും അത് തകര്‍ക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നുമാണ് അഫ്‌ഗാന്‍ സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം. എല്ലാ വര്‍ഷവും ഫെബ്രുവരി അഞ്ചിന് പാകിസ്ഥാന്‍ കശ്‌മീര്‍ ഐക്യദാര്‍ഢ്യദിനം ആചരിക്കാറുണ്ട്. ഇതുമായി ബന്ധപ്പെട്ട പരിപാടിയാണ് ഹോട്ടലില്‍ സംഘടിപ്പിക്കാനൊരുങ്ങിയത്. അതേസമയം കാബൂളിലെ പാകിസ്ഥാന്‍ എംബിസിക്ക് മുന്നില്‍ പ്രതിഷേധവുമായി നിരവധി അഫ്‌ഗാനിസ്ഥാന്‍ സ്വദേശികള്‍ അണിനിരന്നു.

ABOUT THE AUTHOR

...view details