കാബൂൾ:അഫ്ഗാൻ സർക്കാർ 100 താലിബാൻ തടവുകാരെ മോചിപ്പിച്ചതായി ദേശീയ സുരക്ഷാ സമിതിയുടെ വക്താവ് അറിയിച്ചു. സമാധാനപരമായ ശ്രമങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ശ്രമത്തിന്‍റെ ഭാഘമായി പർവാൻ പ്രവിശ്യയിൽ നിന്ന് 100 താലിബാൻ തടവുകാരെ സർക്കാർ ഇന്ന് വിട്ടയച്ചു.
ഈദ് ഉല്‍ ഫിത്വര്‍ വേളയിൽ താലിബാൻ തീവ്രവാദികൾ മൂന്ന് ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചതിനെ തുടർന്നാണ് നടപടി. മാർച്ച് 11 ന് അഫ്ഗാൻ പ്രസിഡന്‍റ് മുഹമ്മദ് അഷ്‌റഫ് ഘാനി 5,000 താലിബാൻ തടവുകാരെ പരോളിൽ വിട്ടയക്കാൻ ഉത്തരവിറക്കിയിരുന്നു. താലിബാൻ 1,000 സൈനികരെ വിട്ടയക്കാൻ സമ്മതിച്ചെങ്കിലും തടവുകാരുടെ കൈമാറ്റം വൈകുകയായിരുന്നു.