കാബൂൾ : യുഎസും താലിബാനും തമ്മിൽ ഒപ്പുവച്ച കരാറിന്‍റെ ഭാഗമായി അഫ്ഗാൻ സർക്കാർ മൂവായിരം താലിബാൻ തടവുകാരെ വിട്ടയച്ചതായി ദേശീയ സുരക്ഷാ സമിതി (എൻഎസ്‌സി) അറിയിച്ചു.
അഫ്ഗാൻ സർക്കാർ മൂവായിരം താലിബാൻ തടവുകാരെ വിട്ടയച്ചു - യുഎസ്
സമാധാന ശ്രമങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള പ്രതിജ്ഞാബദ്ധതയുടെ ഭാഗമായാണ് ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് അഫ്ഗാനിസ്ഥാൻ 3,000 താലിബാൻ തടവുകാരെ വിട്ടയച്ചത്.
സമാധാന ശ്രമങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള പ്രതിജ്ഞാബദ്ധതയുടെ ഭാഗമായാണ് ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് അഫ്ഗാനിസ്ഥാൻ 3,000 താലിബാൻ തടവുകാരെ വിട്ടയച്ചത്. അക്രമങ്ങൾ കുറയ്ക്കുന്നതിനും സർക്കാരുമായുള്ള നേരിട്ടുള്ള ചർച്ചകളിലേക്കുള്ള പുരോഗതിക്കും കൂടുതൽ മോചനങ്ങൾ തുടരുമെന്ന് എൻഎസ്‌സി വക്താവ് ജാവിദ് ഫൈസൽ ട്വീറ്റ് ചെയ്തു. എൻഎസ്‌സി ഇറക്കിയ പ്രസ്താവന പ്രകാരം 1,000 പേരെ മെയ് 23 മുതൽ 24 വരെയുള്ള ഈദ് ഉൽ-ഫിത്തർ അവധി ദിവസങ്ങൾക്കിടയിൽ വിട്ടയച്ചു. മറ്റ് 2,000 പേരുടെ പട്ടിക തിങ്കളാഴ്ച പൂർത്തിയായി. പർവാൻ പ്രവിശ്യയിലെ തടങ്കൽ കേന്ദ്രം, പുൾ-ഇ-ചാർക്കി ജയിലിൽ, മറ്റ് തടവറകൾ എന്നിവിടങ്ങളിൽ നിന്നാണ് താലിബാൻ തടവുകാരെ വിട്ടയച്ചത്. ഫെബ്രുവരി 29 ന് അമേരിക്കയും താലിബാനും ഖത്തറിന്‍റെ തലസ്ഥാനമായ ദോഹയിൽ വെച്ചാണ് സമാധാന കരാറിൽ ഒപ്പുവെച്ചത്.