സാബുൽ:തെക്കൻ പ്രവിശ്യയായ സാബൂളിൽ അഫ്ഗാൻ സൈന്യവും താലിബാൻ ഭീകരരും തമ്മിൽ ഏറ്റ് മുട്ടൽ. സംഭവത്തിൽ ആറ് താലിബാൻ തീവ്രവാദികളെ കൊലപ്പെടുത്തിയതായും താലിബാന്‍റെ ഒരു കമാൻഡറെ കസ്റ്റഡിയിലെടുത്തതായും അഫ്ഗാൻ സൈന്യം അറിയിച്ചു. താലിബാന്‍റെ ആക്രമണം തടഞ്ഞ അഫ്ഗാൻ സൈന്യം ആറ് തീവ്രവാദികളെ കൊലപ്പെടുത്തിയതായും ഹയത്തുല്ല എന്ന സുപ്രധാന കമാൻഡറെ അറസ്റ്റ് ചെയ്തതായും 205-ആം സൈനികരുടെ സമിതിയുടെ പ്രസ്താവനയിൽ പറഞ്ഞു.
അഫ്ഗാനിൽ ആറ് താലിബാൻ ഭീകരരെ വധിച്ച് സൈന്യം - സാബൂളിൽ ആക്രമണം
താലിബാന്‍റെ ആക്രമണം തടഞ്ഞ അഫ്ഗാൻ സൈന്യം ആറ് തീവ്രവാദികളെ കൊലപ്പെടുത്തിയതായും ഹയത്തുല്ല എന്ന സുപ്രധാന കമാൻഡറെ അറസ്റ്റ് ചെയ്തതായും 205-ആം സൈനികരുടെ സമിതിയുടെ പ്രസ്താവനയിൽ പറഞ്ഞു.
താലിബാൻ ഭീകരരെ വധിച്ച് സൈന്യം
ഷാജോയ് ജില്ലയിലെ കാജർ ഖേൽ പ്രദേശത്തുള്ള സുരക്ഷാ സേനയ്‌ക്കെതിരെ തീവ്രവാദികൾ ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നതായിയും അഫ്ഗാൻ ആര്‍മി പറഞ്ഞു. ആക്രമണത്തിന് ശേഷം സൈന്യം താലിബാന്‍റെ ആയുധങ്ങൾ പിടിച്ചെടുത്തു. സംഭവത്തിൽ താലിബാൻ പ്രതികരിച്ചിട്ടില്ല.