ETV Bharat Kerala

കേരളം

kerala

KALOLSAVAM-2025

ETV Bharat / international

അഫ്‌ഗാനില്‍ സേനയുമായി ഏറ്റുമുട്ടല്‍; അഞ്ച് താലിബാന്‍ തീവ്രവാദികള്‍ കൊല്ലപ്പെട്ടു - അഞ്ച് താലിബാന്‍ തീവ്രവാദികള്‍ കൊല്ലപ്പെട്ടു

അഫ്‌ഗാന്‍ സേനയുടെ പ്രാദേശിക ചെക്ക് പോയിന്‍റിലാണ് താലിബാന്‍ തീവ്രവാദികള്‍ ആക്രമണം നടത്തിയത്.

Afghan forces  Taliban  Taliban militants  attack  Zabul  അഫ്‌ഗാനില്‍ സേനയുമായി ഏറ്റുമുട്ടല്‍  അഞ്ച് താലിബാന്‍ തീവ്രവാദികള്‍ കൊല്ലപ്പെട്ടു  Afghan forces kill 5 Taliban
അഫ്‌ഗാനില്‍ സേനയുമായി ഏറ്റുമുട്ടല്‍; അഞ്ച് താലിബാന്‍ തീവ്രവാദികള്‍ കൊല്ലപ്പെട്ടു
author img

By

Published : Oct 28, 2020, 6:10 PM IST

കാബൂള്‍: അഫ്‌ഗാനിസ്ഥാനില്‍ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് താലിബാന്‍ തീവ്രവാദികള്‍ കൊല്ലപ്പെട്ടു. വടക്കന്‍ സാബൂള്‍ പ്രവിശ്യയിലുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട താലിബാന്‍ തീവ്രവാദികളിലൊരാള്‍ അടുത്തിടെ വിട്ടയച്ച തടവുകാരനായ കമാന്‍ഡറാണ്. അഫ്‌ഗാന്‍ സേനയുടെ പ്രാദേശിക ചെക്ക് പോയിന്‍റില്‍ ആക്രമണം നടത്തുകയായിരുന്നു താലിബാന്‍ തീവ്രവാദികള്‍.

നേരത്ത വിട്ടയച്ച 5000 താലിബാന്‍ തടവുകാരിലൊരാളാണ് കൊല്ലപ്പെട്ട കമാന്‍ഡറെന്ന് പൊലീസ് മേധാവി ഹേക്‌മതുള്ള കൊച്ചി വ്യക്തമാക്കി. രണ്ട് താലിബാന്‍ തീവ്രവാദികള്‍ക്ക് പരിക്കേറ്റെന്നും ഹേക്‌മതുള്ള കൂട്ടിച്ചേര്‍ത്തു. അതേ സമയം അഫ്‌ഗാന്‍ പ്രവിശ്യയായ കുണ്ടൂസിലുണ്ടായ സ്ഫോടനത്തില്‍ 5 താലിബാന്‍ തീവ്രവാദികള്‍ കൊല്ലപ്പെട്ടു. 5 പേര്‍ക്ക് പരിക്കേറ്റെന്ന് അഫ്‌ഗാന്‍ സൈനിക അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ രണ്ട് സംഭവങ്ങളിലും താലിബാന്‍ പ്രതികരിച്ചിട്ടില്ല.

ABOUT THE AUTHOR

...view details