കാബൂൾ:അതിർത്തി കടന്നുള്ള ഷെല്ലാക്രമണത്തിൽ ഒമ്പത് അഫ്ഗാൻ പൗരന്മാർ കൊല്ലപ്പെടുകയും 50 പേർക്ക് പരിക്കേൽക്കുകയും ചെയ്ത പശ്ചാത്തലത്തിൽ പാകിസ്ഥാൻ സൈന്യത്തിന് നേരെ തിരിച്ചടിക്കാൻ അഫ്ഗാൻ സൈന്യത്തിന് നിർദേശം നൽകി. പാകിസ്ഥാനുമായുള്ള അഫ്ഗാൻ അതിർത്തിയിലെ കാണ്ഡാഹാർ പ്രവിശ്യയിലെ സ്പിൻ ബോൾഡക് ജില്ലയെ ലക്ഷ്യമിട്ട് പാകിസ്ഥാന്‍റെ ആക്രമണം നടന്നതായാണ് റിപ്പോർട്ട്.
പാക് ഷെല്ലാക്രമണത്തിൽ ഒമ്പത് അഫ്ഗാൻ പൗരന്മാർ കൊല്ലപ്പെട്ടു, തിരിച്ചടിക്കാൻ സൈന്യത്തിന് നിർദേശം - അഫ്ഗാൻ പൗരന്മാർ
അഫ്ഗാൻ ആർമി ചീഫ് യാസിൻ സിയയാണ് പാകിസ്ഥാന് തിരിച്ചടി നൽകാൻ വ്യോമസേനയ്ക്കും നിരവധി പ്രത്യേക സേന യൂണിറ്റുകൾക്കും നിർദേശം നൽകിയത്.
![പാക് ഷെല്ലാക്രമണത്തിൽ ഒമ്പത് അഫ്ഗാൻ പൗരന്മാർ കൊല്ലപ്പെട്ടു, തിരിച്ചടിക്കാൻ സൈന്യത്തിന് നിർദേശം പാകിസ്ഥാൻ ഷെല്ലാക്രമണം Afghan Army Pakistan shelling killed 9 അഫ്ഗാൻ പൗരന്മാർ അഫ്ഗാനിസ്ഥാൻ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8243814-816-8243814-1596189042638.jpg)
പാകിസ്ഥാൻ ഷെല്ലാക്രമണത്തിൽ ഒമ്പത് അഫ്ഗാൻ പൗരന്മാർ കൊല്ലപ്പെട്ടു, തിരിച്ചടിക്കാൻ സൈന്യത്തിന് നിർദേശം
അഫ്ഗാൻ ആർമി ചീഫ് യാസിൻ സിയയാണ് പാകിസ്ഥാന് തിരിച്ചടി നൽകാൻ വ്യോമസേനയ്ക്കും നിരവധി പ്രത്യേക സേന യൂണിറ്റുകൾക്കും നിർദേശം നൽകിയത്.പാക് ആക്രമണത്തിൽ പരിക്കേറ്റ അഫ്ഗാൻ പൗരന്മാർ കാണ്ഡാഹാർ ആശുപത്രിയിൽ ചികിത്സയിലാണ്. പരിക്കേറ്റവരിൽ ചിലർ കുട്ടികളാണെന്നും പരിക്കേറ്റവരുടെ നില ഗുരുതരമാണെന്നും ഡോക്ടർമാർ പറഞ്ഞു.