അഫ്ഗാനിസ്ഥാനിൽ ഒമ്പതു ചാവേറുകള്‍ ഉള്‍പ്പെടെ 31 ഭീകരർ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു. ഗസ്നി പ്രവിശ്യയിൽ ഇന്നലെയാണ് വ്യോമാക്രമണം നടത്തിയത്. ഭീകരസംഘടനയായ അല്‍ ഖ്വെയ്ദയുമായി ബന്ധമുള്ളവരാണ് കൊല്ലപ്പെട്ടതെന്ന് അഫ്ഗാൻ അധികൃതർ അറിയിച്ചു.
ഭീകരര്‍ സഞ്ചരിച്ച കാറുകള്‍ക്ക് നേരെയാണ് വ്യോമാക്രമണം നടത്തിയത്. മറ്റൊരു താവളത്തിലേക്ക് അല്‍ ഖ്വെയ്ദ നേതാവ് ഇവരെ കൊണ്ടുപോകുമ്പോഴാണ് ആക്രമണമുണ്ടായത്. താലിബാനുമായി ബന്ധമുള്ള ഭീകരസംഘടനയായ ഹക്കാനി നെറ്റ്വര്ക്കും കൂട്ടത്തിലുണ്ടായിരുന്നുവെന്ന് ഗവര്‍ണറുടെ വക്താവ് അറിയിച്ചു.