ഒസാക: ജി- 20 ഉച്ചകോടിയുടെ അവസാനദിനമായ ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദി ആറ് രാജ്യത്തലവൻന്മാരുമായി ചർച്ചകൾ നടത്തി. ഒസാക്കയിൽ നടന്ന ഉച്ചക്കോടിയിൽ ഇൻഡൊനേഷ്യ, ബ്രസീൽ, തുർക്കി, ഓസ്ട്രേലിയ, സിങ്കപ്പൂർ, ചിലി എന്നീ രാജ്യത്തലവൻന്മാരുമായാണ് പ്രധാനമന്ത്രി കൂടിക്കാഴ്ച്ച നടത്തിയത്. വ്യാപാരം, ഭീകരവിരുദ്ധ പ്രവർത്തനം, പ്രതിരോധം, സമുദ്രസുരക്ഷ, കായികം എന്നീ വിഷയങ്ങളിലാണ് ചർച്ച നടന്നത്.
യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്, റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിൻ, ചൈനീസ് പ്രസിഡന്‍റ് ഷി ചിൻപിങ്, ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ, ഇന്തൊനീഷ്യൻ പ്രസിഡന്‍റ് ജോക്കോ വിഡോദോ, ബ്രസീൽ പ്രസിഡന്‍റ് ജയിർ ബൊൽസനാരോ, തുർക്കി പ്രസിഡന്‍റ് തയീപ് എർദോഗൻ, ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട് മോറിസൺ, സിംഗപ്പൂർ പ്രധാനമന്ത്രി ലീ സിയൻ ലൂങ്, ചിലെ പ്രസിഡന്‍റ് സെബാസ്റ്റ്യൻ പിനേര തുടങ്ങിയ പ്രമുഖ രാഷ്ട്രത്തലവന്മാരും ജി-20 ഉച്ചക്കോടിയിൽ പങ്കെടുത്തു.