ധാക്ക:ബംഗ്ലാദേശിൽ 930 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 20,995 ആയതായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമോളജി ഡിസീസ് കൺട്രോൾ ആൻഡ് റിസർച്ച് (ഐഇഡിസിആർ) അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 16 മരണങ്ങൾ റിപ്പോർട്ട് ചെയ്‌തു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 314 ആയി. കൂടാതെ ബംഗ്ലാദേശിൽ ഇതുവരെ 4,000 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. രാജ്യത്ത് ഇതുവരെ 1,67,114 കൊവിഡ് പരിശോധനകളാണ് നടത്തിയത്. ഐഇഡിസിആർ പുറത്ത് വിട്ട കണക്കുകൾ പ്രകാരം ബംഗ്ലാദേശിൽ സ്ഥിരീകരിച്ച കൊവിഡ് കേസുകളിൽ 70 ശതമാനവും പുരുഷന്മാരിലാണ്.
ബംഗ്ലാദേശിലെ കൊവിഡ് കേസുകളുടെ എണ്ണം 20,995 ആയി
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 16 മരണങ്ങൾ റിപ്പോർട്ട് ചെയ്തതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 314 ആയി.
ബംഗ്ലാദേശിലെ കൊവിഡ് കേസുകളുടെ എണ്ണം 20995 ആയി
അതേസമയം ലോക്ക് ഡൗൺ മൂലം രാജ്യത്തിന്‍റെ ദാരിദ്ര്യ നിരക്ക് വർദ്ധിക്കുമെന്ന് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെട്ടു. നിലവിൽ 20 ശതമാനത്തിലധികമാണ് ബംഗ്ലാദേശിന്‍റെ ദാരിദ്ര്യനിരക്ക്. എന്നാൽ ലോക്ക് ഡൗൺ മൂന്ന് മാസത്തേക്ക് നീണ്ടുനിൽക്കുകയാണെങ്കിൽ ദാരിദ്ര്യ നിരക്ക് 41 ശതമാനമായി ഉയരുമെന്ന് ധാക്ക ട്രിബ്യൂണൽ പറഞ്ഞതായി സൗത്ത് ഏഷ്യൻ നെറ്റ്‌വർക്ക് ഓൺ ഇക്കണോമിക് മോഡലിങ് എക്‌സിക്യൂട്ടീവ് ഡയറക്‌ടർ സെലിം റൈഹാൻ പറഞ്ഞു.