ഇസ്ലാമാബാദ്:പാകിസ്ഥാനിലെ കറാച്ചിയില്‍ ജനവാസ കേന്ദ്രത്തില്‍ വിമാനം തകര്‍ന്ന് വീണ് മരിച്ചവരുടെ എണ്ണം 97 ആയി. 19 പേരെ തിരിച്ചറിഞ്ഞു. വിമാനത്തിലുണ്ടായിരുന്ന രണ്ട് പേര്‍ രക്ഷപെട്ടു. 91 യാത്രക്കാരും എട്ട് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ലാഹോര്‍-കറാച്ചി പിഎഎ എയർബസ് എ 320 വിമാനം ലാന്‍ഡിങ്ങിന് തൊട്ടുമുമ്പാണ് ജനവാസകേന്ദ്രത്തില്‍ തകര്‍ന്ന് വീണത് .
പാക് വിമാനം തകര്‍ന്ന് മരിച്ചവരുടെ എണ്ണം 97 ആയി - പാക് വ്യോമയാന മന്ത്രാലയം
എഞ്ചിന്‍ തകരാര്‍ സംഭവിച്ചെന്ന് പൈലറ്റിന്‍റെ അവസാന സന്ദേശം ലഭിച്ചതായി പാക് സര്‍ക്കാര്‍ അറിയിച്ചു
പാക് വിമാനം
വിമാന എഞ്ചിന് തകരാര്‍ സംഭവിച്ചെന്ന് പൈലറ്റിന്‍റെ അവസാന സന്ദേശം ലഭിച്ചതായി പാക് സര്‍ക്കാര്‍ അറിയിച്ചു. തകര്‍ന്ന് വീഴുന്നതിന് മുമ്പ് മൂന്ന് തവണ ലാന്‍ഡിങ്ങിന് ശ്രമിച്ചതായും സൂചനയുണ്ട്. സംഭവത്തില്‍ പാക് വ്യോമയാന മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചു. ഇതിനായി നാലംഗ വിദഗ്ധ സമിതിയേയും സര്‍ക്കാര്‍ നിയോഗിച്ചു.
Last Updated : May 23, 2020, 7:52 AM IST