ഹനോയ്: വിയറ്റ്‌നാമില്‍ കഴിഞ്ഞ രണ്ടാഴ്‌ചയായി തുടരുന്ന പ്രളയത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 90 ആയി. 34 പേരെ ഇതുവരെ കാണാതായിട്ടുണ്ടെന്ന് ദുരന്തനിവാരണ വകുപ്പ് അറിയിച്ചു. ക്വാങ് ട്രി, തുവാ തെയ്‌ന്‍ ഹ്യു, ക്വാങ് നാം, ഷിന്വഹ എന്നീ പ്രവിശ്യങ്ങളിലാണ് കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ളത്. ഇതുവരെ ഹാ തിന്‍ഹ, ക്വാങ് ബിന്‍ഹ്, ക്വാങ് ട്രി, തുവാ തെയ്‌ന്‍ എന്നീ പ്രവിശ്യകളില്‍ നിന്ന് 37500 വീടുകളില്‍ നിന്നായി 1,21,280 പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. ഒക്‌ടോബര്‍ 6 മുതല്‍ 5,31,800 കന്നുകാലികളും കോഴികളും വെള്ളപ്പൊക്കത്തില്‍ ഒഴുകിപ്പോയിട്ടുണ്ട്.
പ്രളയം; വിയറ്റ്‌നാമില്‍ മരണ സംഖ്യ 90 ആയി, 34 പേരെ കാണാതായി - വിയറ്റ്‌നാമില്‍ മരണസംഖ്യ 90 ആയി
ബുധനാഴ്‌ച വരെ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
പ്രളയം; വിയറ്റ്‌നാമില്‍ മരണ സംഖ്യ 90 ആയി, 34 പേരെ കാണാതായി
മണ്ണൊലിപ്പ് മൂലം നിരവധി ദേശീയ പാതകള്‍ക്കും പ്രാദേശിക റോഡുകള്‍ക്കും കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. സെന്‍ട്രല്‍ എന്‍ഗെ ആന്‍, ഹാടിന്‍ പ്രവിശ്യകളില്‍ സ്‌കൂളുകള്‍ അടച്ചിട്ടുണ്ട്. ബുധനാഴ്‌ച വരെ കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ട്. 600എംഎം വരെ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്. ഞായാറാഴ്‌ച നടന്ന അടിയന്തര യോഗം പ്രകാരം രാജ്യത്ത് ലെവല്‍ 4 മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.