ഇസ്ലാമാബാദ്: പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ ഒമ്പത് തബ്ലീഗ് ജമാഅത്ത് പ്രവര്‍ത്തകര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ പാകിസ്ഥാനില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 6,506 ആയി ഉയര്‍ന്നു. പഞ്ചാബ് പ്രവിശ്യയിലെ വിവിധ ജില്ലകളിലുള്ളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. രണ്ടാഴ്ച മുമ്പ് 198 തബ്ലീഗ് പ്രവര്‍ത്തകരെ നിരീക്ഷണത്തിലാക്കിയിരുന്നു. ഇവരില്‍ ഒമ്പത് പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.
പാകിസ്ഥാനില്‍ ഒമ്പത് തബ്ലീഗ് പ്രവര്‍ത്തകര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു
പഞ്ചാബ് പ്രവിശ്യയിലെ വിവിധ ജില്ലകളിലുള്ളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
പാകിസ്ഥാനില്‍ ഒമ്പത് തബ്ലീഗ് പ്രവര്‍ത്തകര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു
പാകിസ്ഥാനില്‍ ഇതുവരെ 123 കൊവിഡ് മരണങ്ങൾ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മാര്‍ച്ചില്‍ അധികൃതരുടെ നിര്‍ദേശങ്ങൾ ലംഘിച്ച് തബ്ലീഗ് ജമാഅത്ത് പ്രവര്‍ത്തകര്‍ ലാഹോറില്‍ മതസമ്മേളനം നടത്തിയിരുന്നു.