കറാച്ചി: അഫ്ഗാന്‍ അതിര്‍ത്തി ഗ്രാമമായ ചമനിലെ ലെവിസിലുണ്ടായ അതി ശക്തമായ ബോംബ് ആക്രമണത്തില്‍ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥാര്‍ ഉള്‍പ്പെടെ ഒമ്പത് പേര്‍ക്ക് പരിക്ക്. മോട്ടേര്‍ സൈക്കിളിലാണ് ബോംബ് എത്തിച്ചതെന്നാണ് പ്രഥമിക വിവരം. പ്രദേശത്തെ സുരക്ഷാ ഉദ്യോഗനെ ലക്ഷ്യം വച്ചായിരുന്നു ആക്രമണം. എന്നാല്‍ ഇയാള്‍ രക്ഷപ്പെട്ടു. സ്ഫോടനം നടക്കുന്ന സമയത്ത് മറ്റ് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കൊപ്പം യാത്ര ചെയ്യുകകയായിരുന്നു അദ്ദേഹമെന്ന് സ്ഫോടനത്തില്‍ നിന്നും രക്ഷപെട്ട ഉദ്യോഗസ്ഥന്‍ പറഞ്ഞു.
പാകിസ്ഥാനില്‍ ബോംബാക്രമണം; ഒമ്പത് പേര്‍ക്ക് പരിക്ക് - ഒന്‍പത് പേര്‍ക്ക് പരിക്ക്
പ്രദേശത്തെ സുരക്ഷാ ഉദ്യോഗനെ ലക്ഷ്യം വച്ചായിരുന്നു ആക്രമണം. എന്നാല്‍ ഇയാള്‍ രക്ഷപ്പെട്ടു. സ്ഫോടനം നടക്കുന്ന സമയത്ത് മറ്റ് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കൊപ്പം യാത്ര ചെയ്യുകകയായിരുന്നു അദ്ദേഹമെന്ന് സ്ഫോടനത്തില്‍ നിന്നും രക്ഷപെട്ട ഉദ്യോഗസ്ഥന്‍ പറഞ്ഞു.
പാകിസ്ഥാനില്‍ ബോംബാക്രമണം; ഒന്‍പത് പേര്‍ക്ക് പരിക്ക്
ബലൂജിസ്ഥാനില്‍ ഏറ്റവും കൂടുതല്‍ അപകട സാധ്യതയുള്ള കേന്ദ്രമാണ് ചാമനിലെ ലെവിസ്. 2019 സെപ്റ്റംബറിൽ നടന്ന ബോംബ് സ്ഫോടനത്തിൽ ജാമിയത്ത് ഉലമ-ഇ-ഇസ്ലാമിന്‍റെ (ജെ.യു.ഐ-എഫ്) മുതിർന്ന നേതാവ് മൗലാന മുഹമ്മദ് ഹനീഫിയും ഒരു ആണ്‍കുട്ടിയും ഉള്‍പ്പെടെ രണ്ട് പേര്‍ കൊലചെയ്യപ്പെട്ടിരുന്നു. കൊറോണ വൈറസ് പശ്ചാത്തലത്തില്‍ മാര്‍ച്ച് രണ്ടിന് ചമനിലെ അതിര്‍ത്തി അടച്ചിരുന്നു.