ഇസ്ലാമബാദ്:വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിൽ ബുധനാഴ്‌ച നടന്ന ബസ് സ്ഫോടനത്തിൽ ഒൻപത് ചൈനീസ് പൗരന്മാർ ഉൾപ്പെടെ 13 പേർ കൊല്ലപ്പെട്ടു. ചൈനീസ് പൗരന്മാർക്ക് നേരെയുള്ള ആസൂത്രിത ആക്രമണം ആണോ എന്നതിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. സ്ഫോടനത്തിന്‍റെ ആഘാതത്തിൽ ബസ് വളരെ അധികം ദൂരത്തേക്ക് തെറിച്ചുപോയതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
ഇസ്ലാമബാദിലെ ചൈനീസ് എംബസി ചൈനീസ് പൗരന്മാരെ ആക്രമിച്ചത് സ്ഥിരീകരിച്ചിട്ടുണ്ട്. പാകിസ്ഥാനിലെ ഒരു ചൈനീസ് സ്ഥാപനത്തിന് നേരെയായിരുന്നു ആക്രമണമെന്നും എംബസി വ്യക്തമാക്കിയിട്ടുണ്ട്.
സംഭവത്തിൽ ഗൗരവമായി അന്വേഷണം വേണമെന്നും പാകിസ്ഥാൻ കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കണമെന്നും പാകിസ്ഥാനിലെ ചൈനീസ് പൗരന്മാരുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നും ചൈനയുടെ വിദേശകാര്യ വക്താവ് ഷാവോ ലിജിയാൻ ആവശ്യപ്പെട്ടു.