കാബൂള്‍: അഫ്‌ഗാനിസ്ഥാനില്‍ കഴിഞ്ഞ രണ്ടാഴ്‌ചക്കിടെ താലിബാന്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത് 89 പേരെന്ന് ദേശീയ സുരക്ഷാ കൗണ്‍സില്‍. 150 പേര്‍ക്ക് പരിക്കേറ്റു. റിപ്പോര്‍ട്ട് താലിബാന്‍ തള്ളി.
താലിബാന്‍ ആക്രമണത്തില്‍ രണ്ടാഴ്‌ചക്കിടെ കൊല്ലപ്പെട്ടത് 89 പേര്‍ - Taliban attacks
ദേശീയ സുരക്ഷാ കൗണ്‍സിലിന്‍റെ റിപ്പോര്‍ട്ട് താലിബാന്‍ തള്ളി
താലിബാന്‍ ആക്രമണത്തില്‍ രണ്ടാഴ്‌ചക്കിടെ അഫ്‌ഗാനില്‍ കൊല്ലപ്പെട്ടത് 89 പേരെന്ന് എന്‍എസ്‌സി
ഞായറാഴ്‌ച നങ്കര്‍ഹാര്‍ പ്രവശ്യയിലെ തെരുവിലുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു. പ്രാദേശിക സമയം രാവിലെ 8.30നായിരുന്നു സ്‌ഫോടനം. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. തഖാര്‍ പ്രവശ്യയിലുണ്ടായ സ്‌ഫോടനത്തില്‍ ഏഴ് അഫ്‌ഗാന്‍ സുരക്ഷ ഉദ്യോഗസ്ഥരും ഒരു കുട്ടിയുമുള്‍പ്പെട്ടെ 23 പേരാണ് കൊല്ലപ്പെട്ടത്.