കേരളം

kerala

ETV Bharat / international

മ്യാൻമർ പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 840 ആയി - military crackdown in Myanmar

ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അട്ടിമറിച്ച് അധികാരം കൈയ്യാളിയ സൈനികര്‍ക്കെതിരായ പ്രക്ഷോഭത്തിനിടെയാണ് ഇവര്‍ കൊല്ലപ്പെട്ടത്.

Myanmar: 840 people killed so far as military crackdown  ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അട്ടിമറിച്ച് അധികാരം കൈയ്യാളിയ സൈനികര്‍ക്കെതിരായ പ്രക്ഷോഭത്തിനിടെയാണ് ഇവര്‍ കൊല്ലപ്പെട്ടത്.  മ്യാൻമർ പ്രക്ഷോഭം  840 people killed so far as military crackdown  military crackdown in Myanmar  മ്യാൻമർ പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 840 ആയി
മ്യാൻമർ പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 840 ആയി

By

Published : May 31, 2021, 6:20 AM IST

Updated : May 31, 2021, 6:41 AM IST

യാങ്കോൺ:മ്യാൻമർ പ്രക്ഷോഭത്തിൽ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 840 ആയതായി അസിസ്‌റ്റൻസ് അസോസിയേഷൻ ഫോർ പൊളിറ്റിക്കൽ പ്രിസൺസ് (എഎപിപി) അറിയിച്ചു. പ്രക്ഷോഭത്തെ തുടർന്ന് 4,330 പേർ തടങ്കലിലാണ്. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അട്ടിമറിച്ച് അധികാരം കൈയ്യാളിയ സൈനികര്‍ക്കെതിരായ പ്രക്ഷോഭമാണ് രാജ്യത്ത് നടക്കുന്നത്.

ALSO READ:വിയറ്റ്നാമില്‍ പുതിയ കൊവിഡ് വകഭേദം,അത്യന്തം വിനാശകരമെന്ന് കണ്ടെത്തല്‍

അതേസമയം, ജൂൺ ഒന്നിന് മ്യാൻമറിൽ സൈനിക സർക്കാർ പൊതുവിദ്യാലയങ്ങൾ വീണ്ടും തുറക്കും. എന്നാൽ, പട്ടാള ഭരണത്തിനെതിരെ ശബ്‌ദമുയർത്തിയ അധ്യാപകരും വിദ്യാർഥികളും വിയോജിപ്പ് പ്രകടിപ്പിക്കുമെന്നാണ് വിവരം. നിരവധി അധ്യാപകർ ഉൾപ്പെടെ ഭരണകൂടത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇവരോട് ഏപ്രിൽ 30ന് ജോലിയിൽ തിരികെ പ്രവേശിക്കാനാണ് ഭരണകൂടം നൽകിയിരിക്കുന്ന നിർദേശം. കൊവിഡ് വ്യാപനത്തെ തുടർന്ന് ഒരു വർഷത്തിലേറെയായി രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടഞ്ഞു കിടക്കുകയാണ്.

Last Updated : May 31, 2021, 6:41 AM IST

ABOUT THE AUTHOR

...view details