കാഠ്മണ്ഡു:82 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ നേപ്പാളിലെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 16,801 ആയി ഉയർന്നു. 38 പേരാണ് രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. നിലവിൽ രാജ്യത്ത് 8174 കൊവിഡ് രോഗികളാണ് ചികിത്സയിൽ കഴിയുന്നത്.
നേപ്പാളിൽ 82 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു - കൊവിഡ് കേസുകൾ
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 147 കൊവിഡ് രോഗികൾക്ക് അസുഖം ഭേദമായതോടെ രാജ്യത്ത് ആകെ രോഗം ഭേദമായവരുടെ എണ്ണം 8,589 ആയി ഉയർന്നതായി ആരോഗ്യ മന്ത്രാലയ വക്താവ് ജാഗേശ്വർ ഗൗതം പറഞ്ഞു.
നേപ്പാളിൽ 82 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 147 കൊവിഡ് രോഗികൾക്ക് അസുഖം ഭേദമായതോടെ രാജ്യത്ത് ആകെ രോഗം ഭേദമായവരുടെ എണ്ണം 8,589 ആയി ഉയർന്നതായി ആരോഗ്യ മന്ത്രാലയ വക്താവ് ജാഗേശ്വർ ഗൗതം പറഞ്ഞു. രാജ്യത്ത് രോഗം ഭേദമാകുന്നവരുടെ നിരക്ക് 51.1 ശതമാനം ആയതായും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തുടനീളം ഇതുവരെ 283,515 പിസിആർ പരിശോധനകൾ നടത്തിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.