കാഠ്‌മണ്ഡു: നേപ്പാൾ പൊലീസും ഇന്ത്യൻ വ്യാപാരികളും തമ്മിലുണ്ടായ സംഘർഷത്തിൽ എട്ട് ഇന്ത്യൻ വ്യാപാരികൾക്ക് പരിക്കേറ്റു. ഇന്തോ-നേപ്പാൾ അതിർത്തിയിലെ മഹോട്ടാരി ജില്ലയിലാണ് സംഘർഷമുണ്ടായത്. സംഭവത്തിൽ ഒരു സായുധ സേന ഉദ്യോഗസ്ഥനും എട്ട് ഇന്ത്യൻ വ്യാപാരികൾക്കും പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ. ഞായറാഴ്ച രാത്രി എട്ടുമണിയോടെ മദ്യപിച്ച് എത്തിയ 60ഓളം ഇന്ത്യൻ പൗരന്മാർ അതിർത്തിയിൽ വിന്യസിച്ച സുരക്ഷ ഉദ്യോഗസ്ഥർക്ക് നേരെ കല്ലെറിഞ്ഞതായി മതിഹാനി ഇൻസ്പെക്ടർ ബലറാം ഗൗതം പറഞ്ഞു. അതേസമയം മഹോട്ടാരി ജില്ലയിലെ മതിഹാനി മുനിസിപ്പാലിറ്റി ബിഹാറിലെ മാധവാപൂർ ബസാറുമായി ഒന്നര കിലോമീറ്റർ അതിർത്തി പങ്കിടുന്നു. ഇന്ത്യയിൽ നിന്ന് ഉരുളക്കിഴങ്ങ്, ഉള്ളി, അരി എന്നിവ ഇറക്കുമതി ചെയ്യുന്ന വ്യാപാരികളെ ബാറ്റൺ ഉപയോഗിച്ച് അടിക്കാൻ ഇൻസ്പെക്ടർ നിർദേശം നൽകിയതായി വ്യാപാരികൾ പറഞ്ഞു. പൊലീസ് വ്യാപാരികൾക്ക് നേരെ ബലപ്രയോഗം നടത്തിയതായും ദൃക്‌സാക്ഷികൾ പറഞ്ഞു.
ഇന്തോ-നേപ്പാൾ അതിർത്തിയിൽ സംഘർഷം; എട്ട് ഇന്ത്യൻ വ്യാപാരികൾക്ക് പരിക്കേറ്റു - എട്ട് ഇന്ത്യൻ വ്യാപാരികൾക്ക് പരിക്കേറ്റു
നേപ്പാൾ പൊലീസും വ്യാപാരികളും തമ്മിലാണ് സംഘർഷം നടന്നത്.
ഇന്തോ-നേപ്പാൾ അതിർത്തിയിൽ സംഘർഷം; എട്ട് ഇന്ത്യൻ വ്യാപാരികൾക്ക് പരിക്കേറ്റു
Also Read:മ്യാന്‍മര്‍ പ്രക്ഷോഭം: 13 സുരക്ഷ സേനാംഗങ്ങൾ കൊല്ലപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്
അതേസമയം ഇന്തോ-നേപ്പാൾ അതിർത്തിയിൽ മയക്കുമരുന്ന് കടത്തും വ്യാജ കറൻസിയും നടത്തിയെന്ന് ആരോപിച്ച് നാല് ഇന്ത്യക്കാരുമായി നടന്ന സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു. ഉത്തർപ്രദേശിലെ പിലിഭിത് സ്വദേശി ഗോവിന്ദ സിങ് (20) ആണ് മരിച്ചത്.