കാബൂൾ: അഫ്‌ഗാനിസ്ഥാനിലെ ബാൽക്ക് പ്രവിശ്യയിലെ ചോംതാൽ ജില്ലയിൽ വെള്ളിയാഴ്‌ച വ്യോമാക്രമണത്തിൽ ഏഴ് താലിബാൻ തീവ്രവാദികൾ കൊല്ലപ്പെട്ടു. കൂടാതെ അഞ്ച് പേർക്ക് പരിക്കേൽക്കുകയും ആയുധങ്ങളും വെടിക്കോപ്പുകളും നശിപ്പിക്കുകയും ചെയ്‌തുവെന്നും അഫ്‌ഗാനിസ്ഥാൻ പ്രതിരോധ മന്ത്രാലയം ട്വീറ്ററിലൂടെ അറിയിച്ചു. ഫറാ പ്രവിശ്യയിലെ ബാല ബൊലോക് ജില്ലയിൽ മറ്റ് എട്ട് താലിബാൻ തീവ്രവാദികളെ വധിച്ചതായും മന്ത്രാലയം അറിയിച്ചു.
അഫ്‌ഗാനിസ്ഥാനിലെ ബാൽക്ക് പ്രവിശ്യയിൽ വ്യോമാക്രമണത്തിൽ 7 താലിബാൻ തീവ്രവാദികൾ കൊല്ലപ്പെട്ടു - 7 താലിബാൻ തീവ്രവാദികൾ കൊല്ലപ്പെട്ടു
കൂടാതെ അഞ്ച് പേർക്ക് പരിക്കേൽക്കുകയും ആയുധങ്ങളും വെടിക്കോപ്പുകളും നശിപ്പിക്കുകയും ചെയ്‌തുവെന്നും അഫ്‌ഗാനിസ്ഥാൻ പ്രതിരോധ മന്ത്രാലയം ട്വീറ്ററിലൂടെ അറിയിച്ചു.
അഫ്‌ഗാനിസ്ഥാനിലെ ബാൽക്ക് പ്രവിശ്യയിൽ വ്യോമാക്രമണത്തിൽ 7 താലിബാൻ തീവ്രവാദികൾ കൊല്ലപ്പെട്ടു
പാകിസ്ഥാനിൽ താലിബാൻ നേതാക്കൾ തീവ്രവാദ പ്രവർത്തനങ്ങൾ തുടരുന്ന നിരവധി വീഡിയോകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പാകിസ്ഥാനിൽ താലിബാൻ നേതാക്കളുടെ സാന്നിധ്യം അഫ്‌ഗാനിസ്ഥാന്‍റെ ദേശീയ പരമാധികാരത്തെ ചോദ്യം ചെയ്യുന്നതാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്‌താവനയിലൂടെ അറിയിച്ചു. യുദ്ധം തുടരാനും രക്തച്ചൊരിച്ചിൽ തുടരാനും പ്രേരിപ്പിക്കുന്ന ഇത്തരം കാര്യങ്ങൾ അനുവദിക്കരുതെന്ന് അഫ്‌ഗാനിസ്ഥാൻ പാക്കിസ്ഥാനോട് അഭ്യർത്ഥിച്ചു.