ബെയ്ജിങ്:ബെയ്ജിങിൽ ഫാക്‌ടറിയിലുണ്ടായ സ്ഫോടനത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടു. ഒരാൾക്ക് പരിക്ക്. ഹെബി പ്രവിശ്യയിലെ വുജി കൗണ്ടിയിലാണ് സംഭവം. കഴിഞ്ഞ ദിവസം വൈകുന്നേരം ആറ് മണിയോടെ പോളിഎത്തിലീൻ പ്ലാൻ്റിന് തീപിടിക്കുകയായിരുന്നു. സംഭവത്തിൽ രക്ഷാപ്രവർത്തനം തുടരുന്നതായും അപകട കാരണം അന്വേഷിച്ചുവരികയാണെന്നും കൗണ്ടി സർക്കാർ അറിയിച്ചു.
ബെയ്ജിങിലെ ഫാക്‌ടറിയിൽ സ്ഫോടനം; ഏഴ് പേർ മരിച്ചു - ബീജിങ്
കഴിഞ്ഞ ദിവസം വൈകുന്നേരം ആറ് മണിയോടെ പോളിഎത്തിലീൻ പ്ലാൻ്റിന് തീപിടിക്കുകയായിരുന്നു.
ബീജിങിലെ ഫാക്‌ടറിയിൽ സ്ഫോടനം; ഏഴ് പേർ മരിച്ചു
അതേസമയം ഫാക്‌ടറി തീപിടുത്തവും സ്ഫോടനങ്ങളും ചൈനയിൽ പതിവാകുന്നതായി റിപ്പോർട്ടുകൾ. 2015 ഓഗസ്റ്റിൽ ടിയാൻജ് വെയർഹൗസിലുണ്ടായ സ്ഫോടനത്തിൽ 173 പേർ കൊല്ലപ്പെടുകയും 800ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. അമോണിയം നൈട്രേറ്റിൻ്റെ അധിക സ്റ്റോറുകൾ വെയർഹൗസിൽ സൂക്ഷിച്ചതായിരുന്നു അന്ന് സ്ഫോടനമുണ്ടാകാൻ കാരണം.