ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം - ജക്കാര്‍ത്ത
റിക്ടർ സ്കെയിലിൽ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്.
ജക്കാര്‍ത്ത: കിഴക്കൻ ഇന്തോനേഷ്യയിലെ മാലുകു ദ്വീപില്‍ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതായി യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ (യുഎസ്‌ജിഎസ്) അറിയിച്ചു. തീരദേശ പട്ടണമായ ലൈവൂയിയിൽ നിന്ന് 102 കിലോമീറ്റർ അകലെ 10 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം. അപകടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സുനാമി മുന്നറിയിപ്പുകളും നൽകിയിട്ടില്ല. ഡിസംബര്‍ 2004 ല്‍ സുമാത്ര ദ്വീപിൽ 9.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ഇന്ത്യൻ മഹാസമുദ്രത്തിൽ ശക്തമായ സുനാമിയുണ്ടായി. ഇന്ത്യയിലും ശ്രീലങ്കയിലും ഉൾപ്പെടെ രണ്ട് ലക്ഷത്തിലധികം പേരാണ് സുനാമിയില്‍ മരിച്ചത്.