കറാച്ചി: കൊവിഡ് ബാധിതനൊപ്പം സെല്‍ഫി എടുത്തതിന് പാകിസ്ഥാനിലെ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. ആറ് പേര്‍ക്കാണ് സസ്പെന്‍ഷന്‍. രോഗ ബാധിതന്‍ അടുത്തിടെ ഇറാനില്‍ നിന്നെത്തിയ ആളാണ്. ഒരു മാസം തീര്‍ഥാടന യാത്രക്ക് ശേഷം മടങ്ങിയെത്തിയ ഇയാളെ സഹപ്രവര്‍ത്തകരായ ആറ് പേര്‍ വീട്ടില്‍ പോയി കാണുകയും സെല്‍ഫിയെടുക്കുകയുമായിരുന്നു. ഇവര്‍ സോഷ്യല്‍ മീഡിയയില്‍ ചിത്രം പോസ്റ്റ് ചെയ്യുകയും ചെയ്തു.
കൊവിഡ് ബാധിതനൊപ്പം സെല്‍ഫി; ജോലിയില്‍ നിന്ന് സസ്പെന്‍ഷന്‍ - കൊവിഡ് ബാധിതനൊപ്പം സെല്‍ഫി; ജോലിയില്‍ നിന്ന് സസ്പെന്‍ഷന്‍
വിദേശത്ത് പോയി വന്ന ഇയാളെ സഹപ്രവര്‍ത്തകര്‍ വീട്ടില്‍ സന്ദര്‍ശനം നടത്തി.
കൊവിഡ് ബാധിതനൊപ്പം സെല്‍ഫി; ജോലിയില്‍ നിന്ന് സസ്പെന്‍ഷന്‍
എന്നാല്‍ അന്ന് വൈറസിന്‍റെ ലക്ഷണങ്ങളൊന്നും ഇയാളില്‍ കണ്ടിരുന്നില്ല. അനാരോഗ്യമുള്ളതായി പറഞ്ഞതും ഇല്ല. പാകിസ്ഥാനില്‍ കര്‍ശന നിര്‍ദേശം തുടരുന്നതിനിടയിലാണ് വിദേശത്തു നിന്ന് എത്തിയ ആളെ സഹപ്രവര്‍ത്തകര്‍ സന്ദര്‍ശിച്ചത്. ഡോണ്‍ ന്യൂസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇയാളുമായി സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവരും നിരീക്ഷണത്തിലാണ്.
TAGGED:
പാകിസ്ഥാന്‍ കൊവിഡ്