കേരളം

kerala

ETV Bharat / international

ഇറാഖില്‍ പ്രക്ഷോഭത്തിനിടെ സ്ഫോടനം; ആറ് പേര്‍ കൊല്ലപ്പെട്ടു - ഇറാഖിലെ തഹ്‌രിർ സ്‌ക്വയറിൽ

ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

ഇറാഖിലെ തഹ്‌രിർ സ്‌ക്വയറിൽ പ്രതിഷേധത്തിനിടെ ബോംബ് പൊട്ടിത്തെറിച്ച് 6 പേർ മരിച്ചു

By

Published : Nov 16, 2019, 10:41 AM IST

ബാഗ്‌ദാദ്: ഇറാഖിലെ തഹ്‌രിർ സ്‌ക്വയറിൽ പ്രതിഷേധത്തിനിടെയുണ്ടായ ബോംബാക്രമണത്തിൽ ആറ് പേർ കൊല്ലപ്പെടുകയും മുപ്പതിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അൽ-തയാരൻ സ്‌ക്വയറിലെ തിരക്കേറിയ പ്രദേശത്തെയാണ് അക്രമികള്‍ ലക്ഷ്യമിട്ടതെന്ന് ഇറാഖ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. മോശം ജീവിത സാഹചര്യങ്ങൾക്കും വ്യാപകമായ അഴിമതിക്കുമെതിരെ ആരംഭിച്ച ജനകീയ പ്രതിഷേധത്തിൽ പങ്കെടുക്കാൻ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി പേരാണ് തഹ്‌രിർ സ്‌ക്വയറിൽ ഒത്തുകൂടിയത്. കൂടാതെ പ്രധാനമന്ത്രി അഡെൽ അബ്ദുൾ മഹ്ദിയുടെ സർക്കാരിനെ പിരിച്ചുവിടണമെന്ന ആവശ്യവും ഉയർന്നു വരുന്നുണ്ട്. ഒക്ടോബർ ഒന്നിന് പ്രതിഷേധം ആരംഭിച്ചതിന് ശേഷം 325 ഇറാഖികൾ കൊല്ലപ്പെടുകയും 15,000 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇറാഖിലെ മനുഷ്യാവകാശ കമ്മീഷൻ അറിയിച്ചു.

ABOUT THE AUTHOR

...view details