ജക്കാർത്ത: ഇന്തോനേഷ്യയിലെ വടക്കൻ സുമാത്ര പ്രവിശ്യയിൽ ഭൂചലനം. ചൊവ്വാഴ്‌ച രാവിലെ 6.58നാണ് 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത്. ആളപായമോ നാശനഷ്‌ടങ്ങളോ ഉണ്ടായതായി റിപ്പോർട്ടില്ലെന്ന് ദേശീയ ദുരന്ത നിവാരണ ഏജൻസി വക്താവ് റാഡിത്യ ജതി അറിയിച്ചു.
ഇന്തോനേഷ്യയിൽ ഭൂചലനം ; തീവ്രത 6.4 - കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
ആളപായമോ നാശനഷ്‌ടങ്ങളോ ഇല്ല. സുനാമി ഭീഷണിയും ഇല്ലെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.
6.4 magnitude earthquake in Indonesia
നിയാസ് ദ്വീപിന്‍റെ തെക്ക് പടിഞ്ഞാറ് 142 കിലോമീറ്റർ ദൂരത്തും കടലില്‍ 10 കിലോമീറ്റർ ആഴത്തിലുമായാണ് ഭൂചലനമുണ്ടായത്. അടുത്തുള്ള പ്രവിശ്യകളായ ആഷെ, വെസ്റ്റ് സുമാത്ര എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. സുനാമി ഭീഷണി ഇല്ലെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രവും ജിയോഫിസിക്‌സ് ഏജൻസിയും അറിയിച്ചു.