ന്യൂസിലൻഡ്: ഓക്‌ലൻഡിൽ ഭൂചലനം. ശനിയാഴ്‌ചയാണ് 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. യുഎസ് ജിയോളജിക്കൽ സർവേ(യുഎസ്‌ജിഎസ്) ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചു.
ന്യൂസിലൻഡിൽ ഭൂചലനം; 6.3 തീവ്രത രേഖപ്പെടുത്തി - auckland
ഭൂകമ്പത്തിൽ ആളപായമോ നാശനഷ്‌ടങ്ങളോ ഉണ്ടായതായി രേഖപ്പെടുത്തിയിട്ടില്ല. സുനാമി അലേർട്ട് പ്രഖ്യാപിച്ചിട്ടില്ല.
ഗിസ്‌ബോൺ നഗരത്തിന് വടക്കുകിഴക്കായി 9 കിലോമീറ്റർ (5 മൈലിൽ കൂടുതൽ) ആഴത്തിലാണ് 00:16 ജിഎംടിയിൽ ഭൂചലനം രേഖപ്പെടുത്തിയത്. ഭൂകമ്പത്തിൽ ആളപായമോ നാശനഷ്‌ടങ്ങളോ ഉണ്ടായതായി രേഖപ്പെടുത്തിയിട്ടില്ല. സുനാമി അലർട്ട് പ്രഖ്യാപിച്ചിട്ടില്ല.
വ്യാഴാഴ്‌ച വൈകിട്ട് 8.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അടക്കം കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ന്യൂസിലാൻഡിൽ ശക്തമായ ഭൂകമ്പങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. നോർത്ത് ദ്വീപിലെ തീരദേശവാസികളോട് സുനാമി ഭീഷണിയെത്തുടർന്ന് പലായനം ചെയ്യാൻ അധികൃതർ ആവശ്യപ്പെട്ടെങ്കിലും വലിയ തിരകളൊന്നും ദ്വീപിൽ പതിച്ചിട്ടില്ല.