ഇസ്ലാമാബാദ് :രാജ്യത്ത് 24 മണിക്കൂറിൽ 56 കൊവിഡ് മരണം. ചികിത്സയിലിരുന്ന 52 പേരും ക്വാറന്‍റൈനിലിരുന്ന നാല് പേരുമാണ് രോഗബാധയെ തുടര്‍ന്ന് മരിച്ചത്. നാഷണല്‍ കമാന്‍ഡ് ആൻഡ് ഓപ്പറേഷൻ സെന്‍ററാണ് കൊവിഡ് കണക്കുകൾ പുറത്തുവിട്ടത്.
പാകിസ്ഥാനിലെ സജീവ കൊവിഡ് കേസുകളുടെ എണ്ണം 42,290 ആയി. 24 മണിക്കൂറിൽ 1239 പേർക്കാണ് പുതുതായി രോഗം റിപ്പോർട്ട് ചെയ്‌തത്. 1610 പേർ 24 മണിക്കൂറിനിടെ രോഗമുക്തി നേടി.