ഇസ്ലാമാബാദ്: പാകിസ്ഥാനിലെ പെഷവാറില്‍ മദ്രസയിലുണ്ടായ സ്ഫോടനവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന 55 പേര്‍ അറസ്റ്റില്‍. കഴിഞ്ഞ ദിവസമുണ്ടായ സ്ഫോടനത്തില്‍ 8 പേര്‍ കൊല്ലപ്പെടുകയും 136 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു. റാപിഡ് റെസ്പോണ്‍സ് ഫോഴ്‌സ്, വനിത പൊലീസ്, ബോംബ് സ്ക്വാഡ് എന്നിവരടങ്ങിയ സംഘമാണ് ജാമിഅ സുബെരിയ സ്ഥിതി ചെയ്യുന്ന ദിര്‍ കോളനിയില്‍ നിന്നും അറസ്റ്റ് ചെയ്‌തതെന്ന് പൊലീസ് പറഞ്ഞു.
പാകിസ്ഥാനിലെ മദ്രസയില്‍ സ്ഫോടനം; 55 പേര്‍ അറസ്റ്റില്‍ - പെഷവാര്‍ മദ്രസ സ്ഫോടനം
കഴിഞ്ഞ ദിവസം പെഷവാറിലെ മദ്രസയിലുണ്ടായ സ്ഫോടനത്തില്‍ 8 പേര്‍ കൊല്ലപ്പെടുകയും 136 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു.
പാകിസ്ഥാനിലെ മദ്രസയില്‍ സ്ഫോടനം; 55 പേര്‍ അറസ്റ്റില്‍
പിടികൂടിയവരെ ചോദ്യം ചെയ്യാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചിട്ടുണ്ട്. സ്ഫോടനത്തില്‍ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലാത്ത ഭീകരര്‍ക്കെതിരെ നേരത്തെ എഫ്ഐആര്‍ ഫയല്‍ ചെയ്‌തിരുന്നു. സ്ഫോടനം നടക്കുന്ന സമയത്ത് മദ്രസില്‍ 50 ഓളം കുട്ടികള്‍ ഉണ്ടായിരുന്നു. 5 കിലോ സ്ഫോടക വസ്‌തുക്കളാണ് ഉപയോഗിച്ചതെന്ന് ബോംബ് സ്ക്വാഡ് എഐജി ഷഫ്‌ഗാത് മാലിക് പറഞ്ഞു. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഇതുവരെ ഒരു തീവ്രവാദ ഗ്രൂപ്പും ഏറ്റെടുത്തിട്ടില്ല.