അഫ്‌ഗാനിസ്ഥാനിൽ നടന്ന ആക്രമണത്തിൽ അഞ്ച് താലിബാൻ തീവ്രവാദികൾ കൊല്ലപ്പെട്ടു - കാബൂൾ
കിഴക്കൻ പ്രവിശ്യയായ ലോഗറിലെ പൊലീസ് ചെക്ക് പോയിന്‍റിന് നേരെയുണ്ടായ ആക്രമണത്തിലാണ് തീവ്രവാദികൾ കൊല്ലപ്പെട്ടത്

അഫ്‌ഗാനിസ്ഥാനിൽ നടന്ന ആക്രമണത്തിൽ അഞ്ച് താലിബാൻ തീവ്രവാദികൾ കൊല്ലപ്പെട്ടു
കാബൂൾ: അഫ്ഗാനിസ്ഥാന്‍റെ കിഴക്കൻ പ്രവിശ്യയായ ലോഗറിലെ പൊലീസ് ചെക്ക് പോയിന്‍റിന് നേരെയുണ്ടായ ആക്രമണത്തിൽ അഞ്ച് താലിബാൻ തീവ്രവാദികൾ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പ്രവിശ്യാ ഗവർണർ ഓഫീസ് അറിയിച്ചു. ഇന്നലെ രാത്രിയാണ് ചെക്ക് പോയിന്‍റിൽ താലിബാൻ ആക്രമണം നടത്തിയത്.