ഫിലിപ്പീൻസില്‍ ഇരട്ട സ്‌ഫോടനം; അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടു - Philippines
രാവിലെയുണ്ടായ ആദ്യത്തെ സ്ഫോടനത്തിലാണ് അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടത്
ഫിലിപ്പീൻസിലെ ഇരട്ട സ്‌ഫോടനത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു
മനില: തെക്കൻ ഫിലിപ്പീൻസിലെ ജോലോ നഗരത്തിലുണ്ടായ രണ്ട് സ്‌ഫോടനങ്ങളിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. ജോലോ ടൗൺ പ്ലാസയ്ക്ക് സമീപം പാർക്ക് ചെയ്‌തിരുന്ന സൈനിക ട്രക്കിനെ ഉന്നം വച്ചുകൊണ്ടാണ് ആദ്യം സ്ഫോടനം നടന്നത്. സ്ഫോടനത്തിൽ അഞ്ച് സൈനികരാണ് കൊല്ലപ്പെട്ടത്. ഉച്ചയോടെ കത്തോലിക്കാ കത്തീഡ്രലിനെ ലക്ഷ്യമാക്കി സ്ഫോടനം നടക്കുകയായിരുന്നു. രണ്ടാമത്തെ സ്ഫോടനത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.