കേരളം

kerala

ETV Bharat / international

പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ നിന്ന് അഞ്ച് അൽ ഖ്വയ്‌ദ ഭീകരരെ അറസ്റ്റ് ചെയ്‌തു - അൽ ഖ്വയ്‌ദ തീവ്രവാദികളെ അറസ്റ്റ് ചെയ്‌തു

രഹസ്യാന്വേഷണ ഏജൻസികൾക്കും ഓഫീസുകൾക്കും നേരെ ആക്രമണം ഉണ്ടാകുമെന്ന സൂചനയുടെ അടിസ്ഥാനത്തില്‍ സുരക്ഷ ശക്തമാക്കിയിരുന്നു

Counter-Terrorism Department  AQIS terrorists  Al-Qaeda Indian Subcontinent  AQIS operations  പഞ്ചാബ് പ്രവിശ്യ  അൽ ഖ്വയ്‌ദ തീവ്രവാദികളെ അറസ്റ്റ് ചെയ്‌തു  അൽ ഖ്വയ്‌ദ
പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ അഞ്ച് അൽ ഖ്വയ്‌ദ തീവ്രവാദികളെ അറസ്റ്റ് ചെയ്‌തു

By

Published : Dec 28, 2019, 3:48 PM IST

ലാഹോർ: പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ നിന്ന് അഞ്ച് അൽ ഖ്വയ്‌ദ ഭീകരരെ അറസ്റ്റ് ചെയ്‌തു. രഹസ്യാന്വേഷണ ഏജൻസികൾക്കും ഓഫീസുകൾക്കും നേരെയുണ്ടാകാൻ സാധ്യതയുള്ള ആക്രമണം തടയുന്നതിനാണ് അറസ്റ്റ് നടന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ലാഹോർ സ്വദേശി അസിം അക്ബർ ഏലിയാസ് ജാഫർ ബസുർഗ്, കറാച്ചി സ്വദേശികളായ അബ്‌ദുല്ല ഉമൈർ ഏലിയാസ് ഹൻസ്ല, അഹമ്മദ് ഏലിയാസ് കാസിം, മുഹമ്മദ് യൂസഫ്, മുഹമ്മദ് യാക്കൂബ് ഏലിയാസ് ഗോര എന്നിവരാണ് അറസ്റ്റിലായത്.

തീവ്രവാദ വിരുദ്ധ വകുപ്പും (സിറ്റിഡി) ഇന്‍റർ സർവീസ് ഇന്‍റലിജന്‍സും (ഐഎസ്‌ഐ) ചേർന്നാണ് വ്യാഴാഴ്‌ച രാത്രി ഗുജ്‌റൻവാല നഗരത്തിൽ നിന്നും ഇവരെ അറസ്റ്റ് ചെയ്‌തത്‌. അറസ്റ്റ് ചെയ്‌തവരെല്ലാം അൽ ഖ്വയ്‌ദയിലെ പ്രധാന കണ്ണികളാണെന്ന് അധികൃതര്‍ വ്യക്തമാക്കി. മാധ്യമ രംഗവും അച്ചടിയന്ത്രവും കൈകാര്യം ചെയ്യുന്നത് ബസുർഗാണ്. അൽ ഖ്വയ്‌ദയുടെ മൊത്തത്തിലുള്ള നിയന്ത്രണം ഹാൻസ്ലയ്ക്കാണ്. സമൂഹമാധ്യമ ബ്ലോഗറും വ്യാജ രേഖകൾ നിർമ്മിക്കുന്നതിൽ വിദഗ്ധനുമാണ് ഗോര. തീവ്രവാദ പരിശീലനം ലഭിച്ചയാളാണ് കാസിം. നഗരങ്ങളിലെ ആക്രമണ പ്രവർത്തനങ്ങളിൽ പരിശീലനം ലഭിച്ചയാളാണ് യൂസഫ്. കമ്പ്യൂട്ടറുകള്‍, അച്ചടിയന്ത്രങ്ങൾ, സ്‌ഫോടകവസ്‌തുക്കൾ, മൊബൈൽ ഫോണുകൾ, തോക്കുകൾ, പണം എന്നിവ ഇവരിൽ നിന്നും കണ്ടെടുത്തു. അൽ ഖ്വയ്‌ദ സംഘടനയുടെ മാധ്യമ സെൽ പ്രവർത്തിപ്പിക്കുന്ന പ്രധാന സംഘമാണ് അറസ്റ്റിലായത്. ഈ സംഘം കറാച്ചിയിൽ നിന്നും ഗുജ്‌റൻവാലാ മേഖലയിലേക്ക് എത്തുകയും നിയമനിർവഹണ മേഖലയിലെ ഉദ്യോഗസ്ഥരെ ആക്രമിക്കാൻ പദ്ധതിയിടുകയും ചെയ്‌തതായി സിറ്റിഡി ഉദ്യോഗസ്ഥർ പറയുന്നു. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുകള്‍ക്ക് സാധ്യതയുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ABOUT THE AUTHOR

...view details