കേരളം

kerala

ETV Bharat / international

നേപ്പാളിൽ 48 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു - ഉദയ്‌പൂർ നേപ്പാൾ

നേപ്പാളിലെ ഉദയ്‌പൂർ ജില്ലയിൽ 28 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. പത്ത് പേർ രോഗം ഭേദമായി ആശുപത്രി വിട്ടു

nepal covid update  nepal covid new  nepal udaypur covid  kathmandu covid  നേപ്പാളിൽ കൊവിഡ്  ഉദയ്‌പൂർ നേപ്പാൾ  കാഠ്‌മണ്ഡു
നേപ്പാളിൽ 48 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

By

Published : Apr 24, 2020, 6:27 PM IST

കാഠ്‌മണ്ഡു: നേപ്പാളിൽ കൊവിഡ് ബാധിതരുടെ എണ്ണം 48 ആയി ഉയർന്നു. സൗദി അറേബ്യയിൽ നിന്നെത്തിയ ഭോജ്‌പൂർ സ്വദേശിയായ 26കാരന് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. പത്ത് പേർക്കാണ് ഇതുവരെ രോഗം ഭേദമായത്. ഉദയ്‌പൂർ ജില്ലയിൽ 28 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നേപ്പാളിലെ പ്രാദേശിക മുസ്ലിം പള്ളിയിൽ താമസിച്ചിരുന്ന 12 ഇന്ത്യക്കാർക്കും കൊവിഡ് സ്ഥിരീകരിച്ചു. രണ്ട് പേർക്ക് രോഗം ഭേദമായതോടെ കാഠ്‌മണ്ഡു ജില്ല കൊവിഡ് മുക്തി നേടി. 58 വയസുകാരനും, ഇയാളുടെ അമ്മയായ 81 വയസുകാരിയുമാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്.

ABOUT THE AUTHOR

...view details