ബാഗ്ദാദ്:ഇറാഖിലെ തെക്കൻ നഗരമായ നജാഫിൽ ഇറാനിയൻ കോൺസുലേറ്റ് കെട്ടിടത്തിന് പുറത്ത് പ്രകടനക്കാരുമായി ഉണ്ടായ ഏറ്റുമുട്ടലിൽ നാൽപത്തിയേഴ് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായി നജഫ് പ്രവിശ്യാ ഗവർണർ ലുവായ് യാസിരി. പ്രകടനക്കാരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ നിരവധിയാളുകൾക്ക് പരിക്കേറ്റതിനെത്തുടർന്ന് ബുധനാഴ്ച പ്രദേശത്ത് നിരോധനാജ്ഞ ഏർപ്പെടുത്തിയിരുന്നു. അക്രമണത്തിൽ എൺപതിലധികം പേർക്ക് പരിക്കേറ്റതായും പ്രകടനക്കാർ ഇറാനിയൻ കോൺസുലേറ്റ് കെട്ടിടത്തിന് തീ വെച്ചതായും സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു.
ഇറാനിയൻ കോൺസുലേറ്റ് കെട്ടിടത്തിന് പുറത്ത് ഏറ്റുമുട്ടൽ ; 47 പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്ക്
അഴിമതി, താഴ്ന്ന ജീവിത നിലവാരം, തൊഴിലില്ലായ്മ എന്നിവയ്‌ക്കെതിരെ ഒക്ടോബർ ആദ്യ വാരം മുതലാണ് തെക്കൻ ഇറാഖിൽ പ്രതിഷേധം ആളിപ്പടർന്നത്
ഇറാനിയൻ കോൺസുലേറ്റ് കെട്ടിടത്തിന് പുറത്തുണ്ടായ ഏറ്റുമുട്ടലിൽ 47 പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്ക്
അതെ സമയം, കോൺസുലേറ്റ് കെട്ടിടത്തിലെ തീ അണയ്ക്കാനുള്ള ശ്രമം അഗ്നിശമന സേനാംഗങ്ങൾ തുടരുന്നതായും പ്രകടനക്കാർക്കെതിരെ വെടിക്കോപ്പുകളും മറ്റും ഉപയോഗിക്കുന്നത് ഒഴിവാക്കാൻ പൊലീസിന് നിർദേശം നൽകിയതായും ഗവർണർ ലുവായ് യാസിരി വ്യക്തമാക്കി. അഴിമതി, താഴ്ന്ന ജീവിത നിലവാരം, തൊഴിലില്ലായ്മ എന്നിവയ്‌ക്കെതിരെ ഒക്ടോബർ ആദ്യ വാരം മുതലാണ് തെക്കൻ ഇറാഖിൽ പ്രതിഷേധം ആളിപ്പടർന്നത് . പ്രതിഷേധത്തിൽ ഇതുവരെ 350 ലധികം പേർ കൊല്ലപ്പെടുകയും ആയിരത്തി അഞ്ഞൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.