കേരളം

kerala

ETV Bharat / international

ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധം; ഇന്തോനേഷ്യയിൽ നാല് പേർ അറസ്റ്റിൽ - Islamic State terrorists arrested

സിറിയയിൽ ഐഎസ്ഐഎസിനു വേണ്ടി യുദ്ധത്തിലേർപ്പെട്ടിരുന്നവരാണ് അറസ്റ്റിലായവരെന്ന് കണ്ടെത്തൽ

അറസ്റ്റിൽ

By

Published : Nov 14, 2019, 3:21 PM IST

ജക്കാർത്ത: ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള നാല് പേരെ ഇന്തോനേഷ്യൻ പൊലീസ് വ്യാഴാഴ്‌ച അറസ്റ്റ് ചെയ്‌തു. മെഡാൻ നഗരത്തിൽ ആറ് പേരുടെ കൊലപാതകത്തിന് ഇടയാക്കിയ പൊലീസ് സ്റ്റേഷൻ ചാവേർ ആക്രമണത്തിന് തൊട്ടടുത്ത ദിവസമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സൈനിക പരിശീലനം നേടിയവരും സിറിയയിൽ ഐഎസ്ഐഎസിനു വേണ്ടി യുദ്ധത്തിലേർപ്പെട്ടവരുമാണ് അറസ്റ്റിലായ നാല് പേരുമെന്ന് പൊലീസ് സേനയുടെ ദേശീയ വക്താവ് ദേദി പ്രസത്യോ അറയിച്ചു. അറസ്റ്റിലായവക്ക് മെഡാൻ ആക്രമണവുമായുള്ള ബന്ധമോ ഇവർ സിറിയയിൽ നിന്ന് മടങ്ങിയെത്തയതിനെക്കുറിച്ചുള്ള വിവരങ്ങളോ ഇതുവരെയും ലഭ്യമായിട്ടില്ല.

അതേസമയം, മെഡാൻ ആക്രമണം നടത്തിയ ചാവേറിന്‍റെ ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്‌തു. സമൂഹമാധ്യമങ്ങളിൽ ബാലി ആക്രമണങ്ങളെക്കുറിച്ച് ആസൂത്രണം ചെയ്‌തെന്നാരോപിച്ചാണ് അറസ്റ്റ്. ഇന്തോനേഷ്യയിൽ നിന്ന് ഐഎസ്ഐസിന് വേണ്ടി പോരാടിയ അമ്പതോളം പേരും അവരുടെ കുടുംബങ്ങളും കഴിഞ്ഞ മാസം സിറിയയിൽ നിന്ന് രക്ഷപ്പെട്ടതായാണ് സൂചന. എന്നാൽ നിലവിൽ അവർ എവിടെയെന്ന വിവരം അജ്ഞാതമായി തുടരുകയാണ്.

ABOUT THE AUTHOR

...view details