ബെയ്‌ജിങ്:ചൈനയുടെ വടക്കന്‍ പ്രവിശ്യയിലെ ഹീലോങ്‌ജാങ്ങിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് നാല് പേർ മരിക്കുകയും അഞ്ച് പേരെ കാണാതാവുകയും ചെയ്തു. ക്വിഖാർ നഗരത്തിൽ രാവിലെ 9 മണിയോടെ ആയിരുന്നു സംഭവം. രണ്ട് പേരെ രക്ഷപ്പെടുത്തി. കാണാതായവർക്കായി തിരച്ചിൽ തുടരുകയാണ്.
ചൈനയുടെ വടക്കന്‍ പ്രവിശ്യയിൽ ബോട്ടപകടം; നാല് മരണം - ചൈന
ഹീലോങ്‌ജാങ്ങിലെ മത്സ്യബന്ധന ബോട്ട് ക്വിഖാർ നഗരത്തിലുള്ള നദിയിൽ മറിയുകയായിരുന്നു.
ചൈനയുടെ വടക്കന്‍ പ്രവിശ്യയിൽ ബോട്ടപകടം; നാല് മരണം
സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടക്കുകയാണ്. കഴിഞ്ഞ മാസം സെജിയാങ് പ്രവിശ്യയിൽ ബോട്ട് മുങ്ങി 12 പേർ കൊല്ലപ്പെട്ടിരുന്നു.
Also read: ചൈനയിൽ ഭൂചലനം; 7.0 തീവ്രത രേഖപ്പെടുത്തി