സിയോൾ: ദക്ഷിണ കൊറിയയിൽ അപ്പാർട്ട്‌മെന്‍റ് കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ നാല് പേർ കൊല്ലപ്പെട്ടു. ആറ് പേർക്ക് പരിക്കേറ്റു. ഗൺപോയിലെ 25 നിലകളുള്ള കെട്ടിടത്തിന്‍റെ പന്ത്രണ്ടാം നിലയിലാണ് തീപിടിത്തമുണ്ടായത്. അഗ്നിശമനസേന സ്ഥലത്തെത്തി 30 മിനിറ്റ് നീണ്ട ശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
ദക്ഷിണ കൊറിയയില്‍ തീപിടിത്തം; നാല് പേർ കൊല്ലപ്പെട്ടു - South Korea apartment fire
ഗൺപോയിലെ 25 നിലകളുള്ള കെട്ടിടത്തിന്‍റെ പന്ത്രണ്ടാം നിലയിലാണ് തീപിടിത്തമുണ്ടായത്.
ദക്ഷിണ കൊറിയയിലെ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ നാല് പേർ കൊല്ലപ്പെട്ടു; ആറ് പേർക്ക് പരിക്ക്
പരിക്കേറ്റ ആറ് ജീവനക്കാരിൽ ഒരാളുടെ നില ഗുരുതരമാണ്. തീപിടിത്തത്തിന്‍റെ കാരണം അന്വേഷിക്കാനായി ദക്ഷിണ കൊറിയയുടെ ആഭ്യന്തര, സുരക്ഷാ മന്ത്രി ചിൻ യംഗ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. അപ്പാർട്ട്മെന്‍റ് അറ്റകുറ്റപണികൾക്കിടയിലാണ് തീ പടർന്ന് പിടിച്ചത്.