ഇസ്‌ലാമാബാദ്:പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ ബോംബ് സ്ഫോടനത്തിൽ നാല് മരണം. 14 പേർക്ക് പരിക്കേറ്റു. അഫ്ഗാൻ അതിർത്തിയിൽ പാകിസ്ഥാൻ സുരക്ഷാ സേനയുടെ ഓഫീസുകൾക്ക് പുറത്താണ് സ്ഫോടനമുണ്ടായത്.
പാകിസ്ഥാനിൽ സ്ഫോടനത്തിൽ നാല് മരണം - പാകിസ്ഥാനില്‍ ബോംബാക്രമണം
മൊബൈൽ പൊലീസ് സ്റ്റേഷൻ ലക്ഷ്യം വെച്ചായിരുന്നു ആക്രമണം

പാകിസ്ഥാനിൽ ബോംബ് സ്ഫോടനത്തിൽ നാല് പേർ മരിച്ചു
സ്ഫോടക വസ്തുക്കൾ മോട്ടോർ സൈക്കിളിൽ സ്ഥാപിച്ചാണ് ആക്രമണം നടത്തിയത്. ലെവീസ് ആസ്ഥാനത്തിന് പുറത്ത് നടന്ന ആക്രമണത്തിന്‍റെ ലക്ഷ്യം സമീപത്തെ മൊബൈൽ പൊലീസ് സ്റ്റേഷൻ ആയിരുന്നു.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. അടുത്ത കാലത്തായി ചമൻ ടൗണിൽ അക്രമണങ്ങൾ പതിവാണ്. കഴിഞ്ഞ ഓഗസ്റ്റിലുണ്ടായ സ്ഫോടനത്തില്‍ അഞ്ച് പേർ കൊല്ലപ്പെട്ടിരുന്നു.