റഷ്യയിലെ സോവെറ്റ്സ്ക്യ ഗവാനിൽ ഭൂചലനം - 4.4 magnitude earthquake hits near Russia
സോവെറ്റ്സ്ക്യ ഗവാന് 88 കിലോമീറ്റർ മാറി തെക്ക് കിഴക്കായാണ് ഭൂചലനം അനുഭവപ്പെട്ടത്. നാശനഷ്ടങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ല

റഷ്യ
മോസ്കോ: റഷ്യയിലെ സോവെറ്റ്സ്ക്യ ഗവാനിൽ റിക്ടർ സ്കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. പുലർച്ചെ 4.24ന് ആണ് ഭൂചലനം ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കൽ സർവേ ഡിപ്പാർട്ട്മെന്‍റ് അറിയിച്ചു. സോവെറ്റ്സ്ക്യ ഗവാന് 88 കിലോമീറ്റർ മാറി തെക്ക് കിഴക്കായാണ് ഭൂചലനം അനുഭവപ്പെട്ടത്. നാശനഷ്ടങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ല.