കേരളം

kerala

ETV Bharat / international

ചൈനയിലെ കല്‍ക്കരി ഖനിയില്‍ സ്‌ഫോടനം; നാല് മരണം - 4 dead, 4 missing in coal mine accident in China

അപകടത്തില്‍ നാല് പേരെ കാണാതായി.

ചൈനയിലെ കല്‍ക്കരി ഖനിയില്‍ സ്‌ഫോടനം  ചൈന  coal mine accident in China  4 dead, 4 missing in coal mine accident in China  China
ചൈനയിലെ കല്‍ക്കരി ഖനിയില്‍ സ്‌ഫോടനം; നാല് മരണം

By

Published : Nov 5, 2020, 1:11 PM IST

ബെയ്‌ജിങ്:ചൈനയിലെ കല്‍ക്കരി ഖനിയിലുണ്ടായ വാതക സ്ഫോടനത്തില്‍ നാല് പേര്‍ മരിച്ചു. നാല് പേരെ കാണാതായി. ഷാങ്‌സി പ്രവിശ്യയിലെ ടോങ്‌ചുവാന്‍ നഗരത്തിലെ ക്വിയോസിലിയാങ് കോള്‍ കമ്പനി നടത്തുന്ന ഖനിയിലാണ് അപകടമുണ്ടായത്. ബുധനാഴ്‌ച ഉച്ചയ്‌ക്ക് ഒരു മണിക്കാണ് സംഭവം. അപകടസമയത്ത് 42 തൊഴിലാളികള്‍ ഖനിയില്‍ ജോലി ചെയ്യുകയായിരുന്നു. ഇതില്‍ 34 പേരെ സുരക്ഷിതമായി രക്ഷപ്പെടുത്തി. രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കുന്നതിനായി ഖനിയിലെ വായുസഞ്ചാരം, വൈദ്യുതി, ഗതാഗതം എന്നിവ വിദഗ്‌ധര്‍ പുനസ്ഥാപിച്ചു.

ABOUT THE AUTHOR

...view details