ഇസ്‌ലാമാബാദ്: പാകിസ്ഥാനിൽ പുതുതായി 334 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ പോസിറ്റീവ് കേസുകളുടെ എണ്ണം 5,374 ആയി ഉയർന്നു. ആകെ മരണസംഖ്യ 93 ആണ്. 1,095 പേർക്ക് രോഗം മാറിയപ്പോൾ 44 പേർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ തുടരുന്നു. പഞ്ചാബിൽ 2,594, സിന്ധ് പ്രവിശ്യയിൽ 1,411, ഖൈബർ പഖ്‌തുൻഖ്വയിൽ 744, ബലൂചിസ്ഥാനിൽ 230, ഗിൽഗിത്-ബാൾട്ടിസ്ഥാനിൽ 224, ഇസ്‌ലാമാബാദിൽ 131, പാകിസ്ഥാൻ അധിനിവേശ കശ്‌മീരിൽ 40 എന്നിങ്ങനെയാണ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്‌തത്. 65,114 പേരെ പരിശോധനക്ക് വിധേയമാക്കി. ലോക് ഡൗൺ തുടരുന്ന സാഹചര്യത്തിലും രോഗികളുടെ എണ്ണം കൂടി വരികയാണ്.
പാകിസ്ഥാനിൽ 334 പേർക്ക് കൂടി കൊവിഡ്; ആകെ രോഗബാധിതർ 5,374 - pakistan covid update
മൂന്നാഴ്‌ചയായി ലോക് ഡൗൺ തുടരുന്ന സാഹചര്യത്തില്‍ പാകിസ്ഥാനിൽ കൊവിഡ് ബാധിതരുടെ എണ്ണം കൂടുന്നു. 93 പേരാണ് ഇതുവരെ മരിച്ചത്.
പാകിസ്ഥാനിൽ 334 പേർക്ക് കൂടി കൊവിഡ്; ആകെ രോഗബാധിതർ 5,374
ലോക് ഡൗൺ നീട്ടാനുള്ള തീരുമാനത്തിൽ പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍റെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേരും. ഈ സാഹചര്യത്തിൽ ലോക് ഡൗൺ നീട്ടിയില്ലെങ്കിൽ നിലവിലുള്ളതിനേക്കാൾ പോസിറ്റീവ് കേസുകൾ വർധിക്കുമെന്ന് ആരോഗ്യ ഉപദേഷ്‌ടാവ് സഫർ മിർസ പറഞ്ഞു.