നേപ്പാളിൽ 32 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു - നേപ്പാൾ ഉദയാപൂർ കൊവിഡ്
നേപ്പാളിലെ ഹോട്ട്‌സ്‌പോട്ടായി അറിയപ്പെടുന്ന ഉദയ്‌പൂർ ജില്ലയിൽ ഒരാൾക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
കാഠ്‌മണ്ഡു: നേപ്പാളിൽ കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നു. 32 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. നേപ്പാളിലെ ഹോട്ട്‌സ്‌പോട്ടായി അറിയപ്പെടുന്ന ഉദയപൂർ ജില്ലയിൽ പുതുതായി കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് രോഗികളുടെ എണ്ണം കൂടിയത്. ജില്ലയിൽ നിന്നും ഏഴ് പേരുടെ സാമ്പിളുകൾ പരിശോധിച്ചതിൽ 33 കാരന് കൊവിഡ് സ്ഥിരീകരിച്ചു. ഇയാളെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 14 പേർക്കാണ് ജില്ലയിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. പോളിമറേസ് ചെയിൻ റിയാക്ഷനി (പിസിആർ)ലൂടെയാണ് കൊവിഡ് പരിശോധന നടത്തുന്നത്. നാല് പേർക്ക് ഇതുവരെ രോഗം ഭേദമായി.