ബാഗ്ദാദില്‍ അമേരിക്കന്‍ എംബസിക്ക് നേരെ റോക്കറ്റ് ആക്രമണം - ആക്രമണത്തിന്‍റെ ഉത്തരവാധിത്തം
അതിസുരക്ഷാ മേഖലയായ ഗ്രീന്‍ സോണില്‍ സ്ഥിതി ചെയ്യുന്ന എംബസിക്ക് നേരെയാണ് മൂന്ന് റോക്കറ്റുകൾ ആക്രമണം നടത്തിയത്.
![ബാഗ്ദാദില്‍ അമേരിക്കന്‍ എംബസിക്ക് നേരെ റോക്കറ്റ് ആക്രമണം US embassy Iraq green zone Iraq government Rockets hit the green zone അമേരിക്കന്‍ എംബസിക്ക് നേരെ റോക്കറ്റ് ആക്രമണം ബാഗ്ദാദ് ഗ്രീന്‍ സോണില്‍ സ്ഥിതി ചെയ്യുന്ന എംബസി ആക്രമണത്തിന്‍റെ ഉത്തരവാധിത്തം റോക്കറ്റ് ആക്രമണം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5781998-1099-5781998-1579571340082.jpg)
ബാഗ്ദാദില്‍ അമേരിക്കന്‍ എംബസിക്ക് നേരെ റോക്കറ്റ് ആക്രമണം
ബാഗ്ദാദ്: ഇറാഖിലെ ബാഗ്ദാദില്‍ അമേരിക്കന്‍ എംബസിക്ക് നേരെ റോക്കറ്റ് ആക്രമണം.ചൊവ്വാഴ്ച പുലര്‍ച്ചെയാണ് അതിസുരക്ഷാ മേഖലയായ ഗ്രീന്‍ സോണില്‍ സ്ഥിതി ചെയ്യുന്ന എംബസിക്ക് നേരെ മൂന്ന് റോക്കറ്റുകൾ ആക്രമണം നടത്തിയത്. റോക്കറ്റാക്രമണത്തിന് പിന്നാലെ പ്രദേശത്ത് മുന്നറിയിപ്പ് നൽകിക്കൊണ്ടുള്ള സൈറനുകൾ മുഴങ്ങി. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്ന് അമേരിക്ക ആരോപിച്ചു.അതേസമയം ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.