കേരളം

kerala

ETV Bharat / international

പാകിസ്ഥാന്‍-അഫ്‌ഗാനിസ്ഥാന്‍ അതിർത്തിയിൽ തീവ്രവാദി ആക്രമണം; പാക് സൈനികർ കൊല്ലപ്പെട്ടു - അഫ്ഗാൻ അതിർത്തിയിൽ തീവ്രവാദി ആക്രമണം

അടുത്ത കാലം വരെ അൽ-ഖ്വയ്‌ദ, താലിബാൻ തീവ്രവാദികളുടെ താവളമായിരുന്നു ദക്ഷിണ വസീറിസ്ഥാൻ

അഫ്ഗാൻ അതിർത്തിയിൽ തീവ്രവാദി ആക്രമണം; പാക് സൈനികർ കൊല്ലപ്പെട്ടു  അഫ്ഗാൻ അതിർത്തിയിൽ തീവ്രവാദി ആക്രമണം  3 Pak soldiers killed, 4 injured in militant attack near Afghan border
അഫ്‌ഗാൻ

By

Published : Aug 31, 2020, 1:32 PM IST

ഇസ്ലാമാബാദ്: വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിലെ അഫ്ഗാൻ അതിർത്തിയിൽ തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ മൂന്ന് പാകിസ്ഥാൻ സൈനികർ കൊല്ലപ്പെടുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഖൈബർ പഖ്‌തുന്‍ഖ പ്രവിശ്യയിലെ സൗത്ത് വസീറിസ്ഥാൻ ജില്ലയിൽ ഞായറാഴ്ച നടത്തിയ തെരച്ചിലിനിടെയാണ് ഒരു സംഘം തീവ്രവാദികൾ ആക്രമണം നടത്തിയതെന്ന് സൈന്യം പ്രസ്താവനയിൽ പറഞ്ഞു.

തീവ്രവാദികളുടെ സാന്നിധ്യമുള്ള ഈ പ്രദേശത്തുണ്ടായ ആക്രമണങ്ങള്‍ക്ക് പാകിസ്ഥാൻ താലിബാനെ കുറ്റപ്പെടുത്തി. എന്നാൽ ആരും ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. അടുത്ത കാലം വരെ അൽ-ഖ്വയ്‌ദ, താലിബാൻ തീവ്രവാദികളുടെ താവളമായിരുന്നു ദക്ഷിണ വസീറിസ്ഥാൻ.

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details