കാബൂൾ: കാബൂളിൽ ഇന്ന് പുലർച്ചെയുണ്ടായ സ്ഫോടനത്തിൽ മാധ്യമപ്രവർത്തകൻ ഉൾപ്പടെ മൂന്ന് പേർ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാൻ ടെലിവിഷൻ ചാനലായ ടോളോ ന്യൂസിലെ മാധ്യമ പ്രവർത്തകൻ യമ സിയാവാഷാണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ 7.30നായിരുന്നു സംഭവം.
അഫ്ഗാൻ തലസ്ഥാനത്ത് സ്ഫോടനം; മാധ്യമപ്രവർത്തകൻ ഉൾപ്പടെ മൂന്ന് പേർ കൊല്ലപ്പെട്ടു - Yama siawash
അഫ്ഗാനിസ്ഥാൻ ടെലിവിഷൻ ചാനലായ ടോളോ ന്യൂസിലെ മാധ്യമ പ്രവർത്തകൻ യമ സിയാവാഷാണ് കൊല്ലപ്പെട്ടത്
1
സ്ഫോടനത്തിൽ യമ സിയാവാഷിനൊപ്പമുണ്ടായിരുന്ന രണ്ടു പേരും കൊല്ലപ്പെട്ടു. മാധ്യമപ്രവർത്തകൻ സഞ്ചരിച്ച വാഹനത്തെ ലക്ഷ്യമിട്ട് ഐഇഡി സ്ഫോടനമാണ് ഉണ്ടായതെന്ന് പൊലീസ് വ്യക്തമാക്കി. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ഒരു തീവ്രവാദ സംഘടനയും ഏറ്റെടുത്തിട്ടില്ല.