പാക്കിസ്ഥാനിൽ കനത്ത മഴയിൽ വീടിന്‍റെ മേൽക്കൂര ഇടിഞ്ഞ് മൂന്ന് പേർ മരിച്ചു - പാക്കിസ്ഥാനിൽ കനത്ത മഴയിൽ വീടിന്‍റെ മേൽക്കൂര ഇടിഞ്ഞ് മൂന്ന് പേർ മരിച്ചു
ഖാൻപൂർ സ്വദേശിയും ഭാര്യയും രണ്ട് വയസ്സുള്ള മകളുമാണ് മരിച്ചത്.
മേൽക്കൂര
പെഷവാർ: വടക്കുപടിഞ്ഞാറൻ പാക്കിസ്ഥാനിൽ ഉണ്ടായ കനത്ത മഴയിൽ വീടിന്‍റെ മേൽക്കൂര ഇടിഞ്ഞുവീണ് മൂന്ന് പേർ മരിച്ചു. ദിർ ജില്ലയിലെ ഖാൻപൂർ ഗ്രാമത്തിലാണ് സംഭവം. ഖാൻപൂർ സ്വദേശിയും ഭാര്യയും രണ്ട് വയസ്സുള്ള മകളുമാണ് മരിച്ചത്. ഇവരുടെ മൃതദേഹങ്ങൾ മണ്ണിനടിയിൽ നിന്നാണ് കണ്ടെത്തിയത്.